പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന നയന്‍താരയുടെ പുതിയ ചിത്രങ്ങള്‍!

നയന്‍താര രജനികാന്തിന്റെ ‘അണ്ണാത്ത’, മിലിന്ത് റാവ് സംവിധാനം ചെയ്ത് വിഗ്‌നേഷ് ശിവന്‍ നിര്‍മ്മിക്കുന്ന ‘നെട്രിക്കണ്‍’എന്നീ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. ‘നെട്രിക്കണ്‍’ അടുത്തുതന്നെ ഒരു പ്രസിദ്ധ ഒടിടിയില്‍ റിലീസാവാനിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ നയന്‍താര പുതിയ രണ്ടു ചിത്രങ്ങളില്‍ അഭിനയിക്കുവാന്‍ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട് എന്നു പറയപ്പെടുന്നു. തമിഴില്‍ റിലീസായ ‘പെന്‍ഗ്വിന്‍’, ‘അന്ധകാരം’ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ‘പാഷന്‍ സ്റ്റുഡിയോസ് ‘ എന്ന കമ്പനി നിര്‍മ്മിക്കുന്ന രണ്ടു ചിത്രങ്ങളില്‍ അഭിനയിക്കുവാനാണ് നയന്‍താര സമ്മതിച്ചിരിക്കുന്നത്.

ഇതിനായി അവര്‍ക്ക് വലിയ ഒരു തുക ഓഫര്‍ ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളുടെ ഒഫീഷ്യല്‍ അറിയിപ്പ് അടുത്തുതന്നെ വരും. ‘പാഷന്‍ സ്റ്റുഡിയോസ്’ നിര്‍മ്മാണ കമ്പനിയും ‘അഭിഷേക് പിക്‌ചേര്‍സ്’ എന്ന കമ്പനിയും ഈ ചിത്രങ്ങളില്‍ കൈ കോര്‍ക്കുന്നുണ്ട് എന്നും പറയപ്പെടുന്നു. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ‘മൂക്കുത്തി അമ്മന്‍’ ആണ് അവസാനമായി റിലീസായ ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News