പത്താംതരം പരീക്ഷാഫലം വരുമ്പോള്‍ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക കൗണ്‍സിലിംഗ് സെഷനുകള്‍ നടത്തും: വി ശിവന്‍കുട്ടി

പത്താംതരം പരീക്ഷാഫലം വരുമ്പോള്‍ കുട്ടികളുടെ സംശയനിവാരണത്തിന് ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ കീഴിലുള്ള കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്‍ പ്രത്യേക കൗണ്‍സിലിംഗ് സെഷനുകള്‍ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കായുള്ള കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ കരിയര്‍ സംബന്ധമായ സഹായങ്ങളും, കൗമാരക്കാരുടെ മാനസികാരോഗ്യം കാത്തുസംരക്ഷിക്കാന്‍ ഉള്ള വിവിധ പ്രവര്‍ത്തനങ്ങളുമാണ് സെല്‍ ഇപ്പോള്‍ നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി സ്‌കൂളുകളില്‍ സൗഹൃദ ക്ലബ്ബുകളും ക്ലബ്ബിന്റെ കോര്‍ഡിനേറ്റര്‍മാരും പ്രവര്‍ത്തിച്ചുവരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പ്ലസ്ടു പരീക്ഷ എഴുതിയിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ‘ആഫ്റ്റര്‍ പ്ലസ് ടു’ എന്നപേരില്‍ 18 ദിവസം നീണ്ടുനിന്ന കരിയര്‍ വെബിനാര്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു.

പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കായി അഞ്ചുദിവസത്തെ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം ആണ് ആരംഭിച്ചത്. പത്താംക്ലാസ് പരീക്ഷ എഴുതിയ കുട്ടിയെ സംബന്ധിച്ചിടത്തോളം അവരുടെ അഭിരുചിക്കനുസരിച്ച് സാധ്യമായ തുടര്‍പഠന മേഖലകളും തൊഴില്‍ സാധ്യതയുമാണ് ഇതിലൂടെ കുട്ടികളിലേക്ക് എത്തിച്ചേരുന്നത്. വി എച്ച് എസ് ഇ, ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി, പോളിടെക്‌നിക് തുടങ്ങിയ വിവിധ സാധ്യതകള്‍ പത്താം ക്ലാസിനു ശേഷം ഉണ്ടെന്ന് കുട്ടികളെ പരിചയപ്പെടുത്താന്‍ ഈ പരിപാടിക്ക് കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel