മഴവില്‍ക്കാവടിയില്‍ നായിക ആദ്യം ഞാനായിരുന്നു :ഉർവശി

മഴവില്‍ക്കാവടിയില്‍ നായിക ആദ്യം ഞാനായിരുന്നു :ഉർവശി

സിതാര നായികയായി എത്തിയ സത്യന്‍ അന്തിക്കാട് ചിത്രമായ മഴവിൽക്കാവടി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ്.രഘുനാഥ് പലേരിയായിരുന്നു ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതിയത്.ജയറാം ഇന്നസെന്റ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഫിലോമിന, മാമുക്കോയ, കവിയൂര്‍ പൊന്നമ്മ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.അതിനിടയിൽ ആനന്ദവല്ലി എന്ന ചെറിയ കഥാപാത്രത്തിലൂടെ കണ്ടിരുന്നവരുടെ മനസു കവർന്ന ആളാണ് ഉർവശി.മഴവില്‍ക്കാവടിയിലെ പഴയ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഉര്‍വശി ജെ ബി ജങ്ഷനിൽ.

1989 ല്‍ ആണ് മഴവില്‍ക്കാവടി പുറത്തിറങ്ങിയത്. ആനന്ദവല്ലി എന്ന ചെറിയ കഥാപാത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ഉര്‍വശി സ്വന്തമാക്കി.മഴവില്‍ക്കാവടിയില്‍ നായികയായി തന്നെയാണ് ആദ്യം തീരുമാനിച്ചതെന്നും എന്നാല്‍ ഡേറ്റ് ഇല്ലാത്തതിനാല്‍ നായിക ആകാന്‍ കഴിയാതെ പോകുകയായിരുന്നുവെന്നും ഉര്‍വശി ജെ ബി ജങ്ഷനിൽ

‘അതൊരു ചെറിയ റോളായിരുന്നു. ഞാന്‍ അതിലെ മെയിന്‍ റോളാണ് ചെയ്യാനിരുന്നത്. വര്‍ത്തമാനകാലം സിനിമയുടെ ഡേറ്റും ഇതുമായി ക്ലാഷ് ആയപ്പോള്‍ വേണ്ടെന്ന് വെച്ചതാണ്. അപ്പോഴാണ് സത്യേട്ടന്‍ പറയുന്നത് ഇങ്ങനെയൊരു റോളുണ്ടെന്ന്.

നാലഞ്ച് സീന്‍ മാത്രമെയുള്ളു. പിന്നെ ഒരു പാട്ട് സീനും. ബുദ്ധിമുട്ടുണ്ടോ ചെയ്യാന്‍ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഒരു ബുദ്ധിമുട്ടുമില്ലെന്ന്. അത് പിന്നെ സ്‌പോട്ടില്‍ ചെന്ന് അഭിനയിച്ച് ഇംപ്രവൈസ്ഡ് ആയതാണ് ആ കഥാപാത്രം. ആ കഥാപാത്രത്തെ സ്റ്റേറ്റ് അവാര്‍ഡിന് പരിഗണിക്കുമെന്ന് ഞാന്‍ വിചാരിച്ചതേയില്ല,’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News