പ്രശസ്‌ത ഗായകൻ ഹരിചരൺ ആലപിച്ച തമിഴ് ഗാനം ദൂരിക സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു

പ്രണയവും വിരഹവും കലര്‍ന്ന ദൂരിക; ശ്രേദ്ധേയമായ ഹരിചരൺ ആലപിച്ച തമിഴ് ആൽബം ചര്‍ച്ചയാവുന്നു
പ്രശസ്‌ത ഗായകൻ ഹരിചരൺ ആലപിച്ച തമിഴ് ഗാനം ദൂരിക സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
പ്രണയവും വിരഹവും കലർന്ന മനോഹരമായ വരികളാണ് ഗാനത്തിന്റേത്.

തമിഴകത്തെ പ്രശസ്ത ഗാനരചയിതാവായ നിരഞ്ജൻ ഭാരതിയുടെ വരികള്‍ക്ക് അയാസ് ഇസ്മയിലാണ് സംഗീതം നല്‍കിയിരിക്കുന്നത്.ഐ തിങ്ക് സ്റ്റുഡിയോയുടെ നിര്‍മ്മാണത്തില്‍ ദൂരികയുടെദൃശ്യാവിഷ്‌കാരമൊരുക്കിയിരിക്കുന്നത് അഫിന്‍ ആണ്. ഹിമല്‍ മോഹന്‍ ക്യാമറയും ഹരി ദേവകി എഡിറ്റിങ്ങും ആര്‍ട്ട് അമലേഷുമാണ് നിർവഹിച്ചിരിക്കുന്നത്.
ഒരു മലയാളി ടീം ആണ് ഈ തമിഴ് ഗാനത്തിന് ദൃശ്യാവിഷ്‌കാരം ഒരിക്കിരിക്കുന്നതെന്ന സവിശേഷതയും ഉണ്ട്. വേളിക്ക് വെളുപ്പാന്‍ കാലം, ബോളിവുഡ് ചിത്രം 83, എന്നീ സിനിമകളിലൂടെ ചലച്ചിത്ര രംഗത്ത് വരവറിയിച്ച ശ്വേതാ വിനോദും, മോഡലും നടനുമായ ഷബീബ് ഷഹീര്‍ എന്നിവരാണ് ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ അഭിനയിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News