‘ഇന്ന് നീ നാളെ എന്റെ മകള്‍’ ഭര്‍തൃഗൃഹത്തില്‍ മരിച്ച വിസ്മയയുടെ മരണത്തില്‍ നടന്‍ ജയറാം

കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ വിസ്മയ എന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ജയറാം. വിസ്മയയുടെ ചിത്രത്തിനൊപ്പം ‘ഇന്ന് നീ നാളെ എന്റെ മകള്‍’ എന്ന കുറിപ്പ് ജയറാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

തിങ്കളാഴ്ചയാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരണിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് വിസ്മയയുടെ കുടുംബം പറഞ്ഞു. മകളെ കൊന്നാതാണെന്ന് പിതാവ് ആരോപിച്ചിരുന്നു. താന്‍ മര്‍ദിച്ചിരുന്നതായി കിരണും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

80 പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും പത്ത് ലക്ഷത്തളം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ സ്ത്രീധനം കുറവാണെന്ന് പറഞ്ഞായിരുന്നു വിസ്മയയെ മര്‍ദിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News