റേറ്റിങ് തട്ടിപ്പ് കേസ്: റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി പ്രതി

മുംബൈ പൊലീസ് ഇന്ന് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ അര്‍ണാബ് ഗോസ്വാമിയെ പ്രതി ചേര്‍ത്തു. അര്‍ണാബ് ഉള്‍പ്പെടെ റിപബ്ലിക് ടി വിയുടെ അഞ്ച് ജീവനക്കാരാണ് കേസില്‍ പ്രതികളായുള്ളത്.

ടെലിവിഷന്‍ റേറ്റിംഗ് പോയിന്റുകളില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് മുംബൈ പൊലീസ് റിപ്പബ്ലിക് ടി വിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ പ്രതിയാക്കിയത്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ടതാണ് ചാര്‍ജുകള്‍.

കേസിലെ സൂത്രധാരനായി മുന്‍ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) സി ഇ ഒ പാര്‍ത്തോദാസ് ഗുപ്തയെ പൊലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here