‘സംഗീതലോകത്തിന് നികത്താനാവാത്ത നഷ്ടം’ പത്മശ്രീ പാറശ്ശാല പൊന്നമ്മാളിന്റെ വിയോഗത്തിൽ സ്പീക്കർ അനുശോചിച്ചു

പത്മശ്രീ പാറശ്ശാല ബി പൊന്നമ്മാളിന്റെ വിയോഗത്തിൽ സ്പീക്കർ അനുശോചിച്ചു. സംഗീതലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് പത്മശ്രീ പാറശ്ശാല ബി പൊന്നമ്മാളിന്റെ വിയോഗം
കർണാടകസംഗീതത്തിന്റെ പരിശുദ്ധിയും ലാളിത്യവും ഒരേപോലെ ഉയർത്തിപ്പിടിച്ച സംഗീതജ്ഞയാണ് പൊന്നമ്മാൾ. ശെമ്മങ്കുടി ശ്രീനിവാസ അയ്യരെ പോലുള്ള മഹാരഥരുടെ ശിഷ്യത്വം ലഭിച്ച അവർ കേരളത്തിൽ കർണാടകസംഗീതത്തിന് വ്യാപക പ്രചാരമുണ്ടാകാൻ മുൻനിന്ന് പ്രവർത്തിച്ചു.

സ്വാതി തിരുനാൾ, ഇരയിമ്മൻ തമ്പി , കെ സി കേശവപിള്ള തുടങ്ങിയ കേരളീയ വാഗ്ഗേയകാരന്മാരുടെ കൃതികൾ പ്രചരിപ്പിക്കാൻ വലിയ സംഭാവനകളാണ് നൽകിയത്. അനേകം അപൂർവ്വകൃതികൾ അറിയുമായിരുന്ന വലിയൊരു സംഗീത ഖനിയായിരുന്നു അവർ. പൊന്നമ്മാൾ ടീച്ചറുടെ കച്ചേരികൾ ഒരേ സമയം ആസ്വാദകരെ വിസ്മയിപ്പിക്കുകയും അക്കാദമിക് രംഗത്തുള്ളവർക്ക് പാഠമാവുകയും ചെയ്തിരുന്നു.

സംഗീത ശിക്ഷണത്തിൽ നവീനമായ രീതികൾ സ്വീകരിച്ച പൊന്നമ്മാൾ ടീച്ചർക്ക് വലിയൊരു ശിഷ്യ സമ്പത്തുണ്ട്. കേരളത്തിലെ ഇന്നത്തെ തലമുറ സംഗീതജ്ഞരെ രൂപപ്പെടുത്തുന്നതിൽ അവരുടെ പങ്ക് എന്നും സ്മരിക്കപ്പെടും. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News