സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷകൾ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി

12-ാം ക്ലാസ് പരീക്ഷകൾ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളി. സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കിയതിനെതിരായ ഹർജികളാണ് തള്ളിയത്. 13 വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് CBSE മൂല്യനിർണയരീതി തയാറാക്കിയത്.

വിശാലമായ പൊതുതാൽപര്യം മുൻനിർത്തിയാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്. സിബിഎസ്ഇയുടെ മൂല്യനിർണയപദ്ധതിയെ നേരത്തെ കോടതി അംഗീകരിച്ചിരുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മാർഗനിർദ്ദേശപ്രകാരം നിശ്ചയിച്ച മാർക്കിൽ അതൃപ്തിയുള്ളവർക്ക് എഴുത്തു പരീക്ഷക്ക് അവസരം എന്ന തീരുമാനവും കോടതി അംഗീകരിച്ചു. എഴുത്ത് പരീക്ഷ ഓഗസ്റ്റ് 15 നും സെപ്റ്റംബർ 15 നും ഇടയിൽ നടത്തും.
കൊവിഡ് സാഹചര്യം അനുസരിച്ച് തീയതി മാറിയേക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News