കോണ്‍ഗ്രസ്സ് ഇതര പാര്‍ട്ടികളുടെ യോഗം വിളിച്ച് ശരദ് പവാര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി ജെ പിക്കുമെതിരേ പോരാട്ടം ശക്തമാക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിതര പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് എന്‍ സി പി നേതാവ് ശരത് പവാര്‍. വൈകിട്ട് ഡല്‍ഹിയില്‍ ചേരുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തിലേക്ക് കോണ്‍ഗ്രസിന് ക്ഷണമില്ല.

മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ആദ്യ ചര്‍ച്ചയാകുമോ ശരദ് പവാര്‍ വിളിച്ചു ചേര്‍ത്ത ഈ യോഗത്തില്‍ ഇന്ന് നടക്കുകയെന്ന അഭ്യൂഹങ്ങള്‍ സജീവമാണ് ഡല്‍ഹിയില്‍. ഇടതുപാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് യോഗം വിളിക്കാന്‍ ധാരണയായത്.

അതേസമയം, കോണ്‍ഗ്രസില്ലാത്ത പ്രതിപക്ഷ മുന്നണി കൊണ്ട് പ്രയോജനമില്ലെന്നും, പരാജയപ്പെടുകയേ ഉള്ളൂവെന്നുമാണ് എ ഐ സി സി വൃത്തങ്ങള്‍ ശരദ് പവാര്‍ വിളിച്ച യോഗത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസിലെ ബദല്‍ ഗ്രൂപ്പുകാര്‍ക്കെല്ലാം യോഗത്തിന് ക്ഷണമുണ്ട് താനും. കപില്‍ സിബലിനെ അഭിഭാഷകനെന്ന നിലയിലും, മനീഷ് തിവാരി ഉള്‍പ്പടെയുള്ളവരെ രാഷ്ട്രീയജ്ഞരെന്ന നിലയിലുമാണ് ക്ഷണിച്ചിട്ടുള്ളത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരാളും പങ്കെടുക്കില്ലെന്നാണ് സൂചന.

ഇന്ന് വൈകിട്ട് നാലിന് പവാറിന്റെ വസതിയില്‍ ചേരുന്ന യോഗത്തിലേക്ക് സി പി എമ്മും സി പി ഐയും ഉള്‍പ്പെടെ പന്ത്രണ്ടോളം പാര്‍ട്ടികളെ ക്ഷണിച്ചിട്ടുണ്ട്. 2024 ലോക്സഭാ തിരഞ്ഞെടുപ്പും അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് യോഗം. നേരത്തെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ശരത് പവാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാംതവണയാണ് ഇരുവരും കാണുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News