പെണ്‍കുട്ടികളെ ക്ഷമിക്കാനും സഹിക്കാനുമല്ല പഠിപ്പിക്കേണ്ടത്, നല്ല വിദ്യാഭ്യാസമാണ് നല്‍കേണ്ടത്; സിത്താര കൃഷ്ണകുമാര്‍

ശാസ്താംകോട്ടയില്‍ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ വിസ്മയ എന്ന പെണ്‍കുട്ടിയെ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഗായിക സിത്താര കൃഷ്ണകുമാര്‍. കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യമെന്നും സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയണമെന്നും സിത്താര ഫേസ്ബുക്കിൽ കുറിച്ചു.

പെണ്‍കുട്ടികളെ ക്ഷമിക്കാനും സഹിക്കാനും പഠിപ്പിക്കലല്ല നല്ല വിദ്യാഭ്യാസമാണ് നല്‍കേണ്ടതെന്നും സിത്താര പറഞ്ഞു. ‘പെണ്‍കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിക്കൂ, യാത്ര ചെയ്യാന്‍ അനുവദിക്കൂ, സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പഠിപ്പിക്കലല്ല വേണ്ടത്.

ഉള്ളതും ഇല്ലാത്തതുമായ പണംകൊണ്ട് സ്വര്‍ണവും പണവും ചേര്‍ത്ത് കൊടുത്തയക്കല്‍ തെറ്റാണെന്ന് എത്ര തവണ പറയണം പ്രിയപ്പെട്ട പെണ്‍കുട്ടികളെ. കല്യാണത്തിനായി സ്വര്‍ണം വാങ്ങില്ലെന്ന് നിങ്ങള്‍ ഉറപ്പിച്ചു പറയൂ, സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയൂ, പഠിപ്പും ജോലിയും, പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയൂ! കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം,’ സിത്താരയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News