വീട്ടിലേയ്ക്ക് വരുന്ന അതിഥിയെപ്പോലെ ഓഫീസിലെത്തുന്ന പൊതുജനത്തെ സ്വീകരിക്കണം; കെ രാജന്‍

വീട്ടിലേക്ക് വരുന്ന അതിഥികളെ സ്വീകരിക്കുന്നതുപോലെ ഓഫീസില്‍ എത്തുന്ന പൊതുജനങ്ങളെ സ്വീകരിക്കാന്‍ ജീവനക്കാര്‍ ബാധ്യസ്ഥരാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. റവന്യൂ വകുപ്പിന്റെ ‘വിഷന്‍ ആന്റ് മിഷന്‍ 2021-26’ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് സര്‍വ്വെ വകുപ്പിലെ വിവിധ തട്ടിലുള്ള ജീവനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവര്‍ക്കും ഭൂമി എന്ന സര്‍ക്കാര്‍ നയം നടപ്പിലാക്കുന്നതിന് ഭൂമിയുടെ ലഭ്യത പ്രധാന ഘടകമാണെന്നും ആയതിലേക്ക് സര്‍വ്വെ വകുപ്പിന്റെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി (റവന്യൂ) എ ജയതിലക് ഐഎഎസ്, സര്‍വ്വെ ഡയറക്ടര്‍ ആര്‍ ഗിരിജ ഐഎഎസ് എന്നിവരും സന്നിഹിതരായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News