സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ ഇല്ല; നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ ഇല്ല. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരും.

ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനമായത്. ടി പി ആര്‍ 24 ന് മുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. ടി പി ആര്‍ എട്ടിന് താഴെ, 8 നും 16 നും ഇടയില്‍, 16 നും 24 നും ഇടയില്‍, 24 ന് മുകളില്‍ എന്നിങ്ങനെ നിയന്ത്രണമേഖലകളെ പുനഃക്രമീകരിച്ചു.

ആരാധനാലയങ്ങള്‍ തുറക്കുക, ഹോട്ടലുകള്‍/ബാറുകള്‍ എന്നിവിടെ ഇരുന്ന് കഴിക്കുക തുടങ്ങിയ ഇളവുകളാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News