സുധാകരന്റെ മറുപടി ജനങ്ങൾ കേട്ടതാണ്; ബ്രണ്ണന്‍ കോളേജ് വിഷയത്തിൽ ഇനി ചർച്ചയില്ല; മുഖ്യമന്ത്രി

ബ്രണ്ണന്‍ കോളേജില്‍ വെച്ച്‌ നടന്ന സംഭവങ്ങള്‍ കെ പി സി സി പ്രസിഡന്റ് തന്നെ നിഷേധിച്ച സാഹചര്യത്തില്‍ ആ വിഷയത്തില്‍ ചര്‍ച്ച തുടരാനില്ലെന്ന് മുഖ്യമന്ത്രി. സുധാകരന്റെ വിശദീകരണം എല്ലാവരും കേട്ടു. അതില്‍ ഇനി മറുപടിയില്ല. താന്‍ ഏകാധിപതിയാണോ എന്ന് ജനം തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രണ്ണൻ കോളേജ് പഠനകാലത്ത് പിണറായിയെ ചവിട്ടിയെന്ന് കെ സുധാകരൻ അഭിമുഖത്തിൽ പറയുകയുണ്ടായി. തുടർന്ന് സുധാകരൻ പറയുന്നത് വസ്തുത വിരുദ്ധമായ കാര്യമാണെന്നും സംഭവത്തിന്റെ നിചസ്ഥിതിയെ കുറിച്ചും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ , മുഖ്യമന്ത്രിയുടെ പ്രതികരണത്തോടെ വെട്ടിലായ സുധാകരൻ തൊട്ട് അടുത്ത ദിവസം പത്രസമ്മേളനം വിളിച്ച് കൂട്ടുകയും താൻ ഓഫ് ദ റെക്കോർഡായി പറഞ്ഞ കാര്യങ്ങൾ അഭിമുഖം നടത്തിയ ലേഖകൻ പ്രസിദ്ധികരിച്ചാണെന്നൊക്കെ പറഞ്ഞു ഉരുണ്ട് കളിച്ചു . സംഭവത്തിന് പിന്നിലെ വസ്തുത ജനങ്ങൾ തിരിച്ചറിഞ്ഞതോടെ സുധാകരനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയാണ്.

അതേസമയം, സുധാകരനുമായി ഇനി പോരിനില്ലെന്ന് കഴിഞ്ഞ ദിവസം സി.പി.എം സെക്രട്ടറി എ.വിജയരാഘവനും വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here