മോദിയ്ക്കും ബിജെപിയ്ക്കുമെതിരേ പോരാട്ടം ശക്തമാക്കും; ശരത് പവാർ വിളിച്ച യോഗം അവസാനിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി.ക്കുമെതിരേ പോരാട്ടം ശക്തമാക്കാൻ ദേശീയ തലത്തിൽ എൻ.സി.പി. നേതാവ് ശരത് പവാർ വിളിച്ച യോഗം അവസാനിച്ചു. പവാറിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ സി.പി.എമ്മും സി.പി.ഐ.യും ഉൾപ്പെടെ എട്ടോളം പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

സിപിഐ എം , സിപിഐ, ആർഎൽഡി ,ആം ആദ്മി പാർട്ടി , നാഷണൽ കോൺഫ്രൻസ്, തൃണമൂൽ കോൺഗ്രസ്, സമാജ് വാദി പാർട്ടി , എൻ സി പി തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. സിപിഐഎം നെ പ്രതിനിധികരിച്ച് നിലോട്പൽ ബസുവും, സിപിഐ യെ പ്രതിനിധികരിച്ച് ബിനോയ്‌ വിശ്വവും യോഗത്തിൽ പങ്കെടുത്തു.

ബിജെപിയ്ക്ക് എതിരെയുള്ള വിശാല സഖ്യത്തിന്റെ തുടക്കമാണിതെന്ന് ബിനോയ്‌ വിശ്വം വ്യക്തമാക്കി.2024 ലോക്‌സഭാ തെരഞ്ഞെടുപ്പും അടുത്തവർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് യോഗം ചേർന്നത്. കോൺഗ്രസ്‌ യോഗത്തിൽ നിന്നും വിട്ട് നിന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News