രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; ഡെൽറ്റ പ്ലസ് തീവ്രവ്യാപന ശേഷിയുള്ള വകഭേദമെന്ന് ആരോഗ്യ മന്ത്രാലയം

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു.കഴിഞ്ഞ ദിവസത്തേ കണക്കുകൾ പ്രകാരം തമിഴ്നാട്ടിൽ 6895 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 194 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു.കർണാടകയിൽ 3709 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്,139 മരണവും സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിൽ 8470 പേർക്ക് കൊവിഡ് സ്ഥിരകരിച്ചു. 188 മരണങ്ങളും മഹാരാഷ്ട്രയിൽ റിപ്പോർട്ട്‌ ചെയ്തു.ദില്ലിയിൽ 134 കേസുകൾ കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തു . ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.20% മായി കുറഞ്ഞു.ഇതോടെ ദില്ലിയിലെ ആക്റ്റീവ് കേസുകൾ 1918 ആയി ചുരുങ്ങി.

ഡെൽറ്റ പ്ലസ് തീവ്രവ്യാപന ശേഷിയുള്ള വകഭേദമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കേരളം,മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയത്.

അതേസമയം കൊവിഡ് പ്രതിരോധിക്കുന്നതിൽ കൊവാക്സീന് 77.8 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് റിപ്പോർട്ട് പുറത്ത് വന്നു. ആദ്യ ഘട്ട പരീക്ഷണത്തിൻറെ വിവരങ്ങൾ പ്രകാരം ഇത് 81 ശതമാനമായിരുന്നു. കൊവാക്സീൻറെ അടിയന്തര അനുമതിക്കുള്ള അപേക്ഷ ലോകാരോഗ്യ സംഘടന ഇന്ന് പ്രാഥമികമായി കേൾക്കാനിരിക്കെയാണ് ഭാരത് ബയോടെക്ക് വിശദാംശങ്ങൾ ഡിസിജിഐക്ക് സമർപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News