കാരായി രാജനും ചന്ദ്രശേഖരനും എതിരായ നീതി നിഷേധത്തിനെതിരെ പ്രതിഷേധ ജ്വാല

കാരായി രാജനും ചന്ദ്രശേഖരനും എതിരായ നീതി നിഷേധത്തിനെതിരെ പ്രതിഷേധ ജ്വാല.ഇരുവർക്കും എതിരായ നീതി നിഷേധം പത്താം വർഷത്തിലേക്ക് കടക്കുന്ന അവസരത്തിലായിരുന്നു പ്രതിഷേധ പരിപാടികൾ നടന്നത്.കാരായി രാജന്റെയും ചന്ദ്രശേഖരന്റെയും ജന്മ നാട്ടിൽ ആയിരം വീടുകളിൽ ജ്വാല തെളിച്ചായിരുന്നു പ്രതിഷേധം.

നാടിന്റെ പ്രിയ നേതാക്കൾക്ക് നീതി തേടിയുള്ള പ്രതിഷേധമാണ് ആയിരം തീപ്പന്തങ്ങളായി ജ്വലിച്ചത്.കാരായി രാജന്റെ നാടായ കതിരൂർ സി എച്ച് നഗറിലും ചന്ദ്രശേഖരന്റെ നാടായ കുട്ടി മാക്കൂലിലും ആയിരം വീടുകളിൽ ജ്വാല തെളിച്ചു. പുല്ല്യട് സി എച്ച് നഗറിൽ ഗ്രാമ സംഗമം സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു

ഫസൽ വധ കേസിൽ യഥാർത്ഥ പ്രതികളായ ആർ എസ് എസ്സുകാർ കുറ്റസമ്മതം നടത്തിയിട്ടും കാരായി രാജനേയും ചന്ദ്രശേഖരനെയും വേട്ടയാടുന്നത് സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനമാണെന്ന് എം വി ജയരാജൻ പറഞ്ഞു.

അനീതിക്കെതിരെയുള്ള സർഗ്ഗാത്മക പ്രതിഷേധമായി ചിത്രകാരൻ പൊന്യം ചന്ദ്രൻ വരച്ച നേരിനൊപ്പം എന്ന പെയിൻ്റിങ്ങ് സമർപ്പണവും നടന്നു.എരുവട്ടി പൊട്ടൻപാറയിൽ നീതിയുടെ കത്തുകൾ വാനിലേക്ക് ഉയർത്തിയായിരുന്നു പ്രതിഷേധം. മനുഷ്യാവകാശ ലംഘനത്തിന് എതിരെ ഡി വൈ എഫ് ഐ തിരുവങ്ങാട് ഈസ്റ്റ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്കും കേന്ദ്ര സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ആയിരം ഇ മെയിൽ സന്ദേശം അയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News