യൂറോ കപ്പ്: ഡി ഗ്രൂപ്പിൽ നിന്നും ഇംഗ്ലണ്ടും ക്രയേഷ്യയും പ്രീ ക്വാർട്ടറിൽ

യൂറോ കപ്പ് ഫുട്ബോളിലെ ഡി ഗ്രൂപ്പിൽ നിന്നും ഇംഗ്ലണ്ടും ക്രയേഷ്യയും പ്രീ ക്വാർട്ടറിൽ. വാശിയേറിയ ഗ്രൂപ്പ് മത്സരത്തിൽ ഇംഗ്ലണ്ട് എതിരില്ലാത്ത ഒരു ഗോളിന് ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ചു.

വെംബ്ലി സ്‌റ്റേഡിയത്തിലെ വീറുറ്റ പോരാട്ടത്തിൽ റഹിം സ്റ്റർലിങ്ങായിരുന്നു ഇംഗ്ലണ്ടിന്റെ വിജയ ഹീറോ. കളി തുടങ്ങി പന്ത്രണ്ടാം മിനുട്ടിൽ തന്നെ സ്റ്റെർലിങ്ങ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു.

ഇതോടെ ടൂർണമെൻറിൽ സ്‌റ്റെർലിങ്ങ് ,ഗോൾ നേട്ടം രണ്ടാക്കി ഉയർത്തി.ഗ്രീലിഷും സാക്കയും കാൽവിൻ ഫിലിപ്സും കളം നിറഞ്ഞു കളിച്ചപ്പോൾ ഇംഗ്ലീഷ് മുന്നേറ്റനിര തുടരെ ചെക്ക് റിപ്പബ്ലിക്ക് ഗോൾ മുഖത്തെത്തി.

പ്രത്യാക്രമണത്തിലൂടെ ഷിക്ക് ഇംഗ്ലീഷ് ഗോൾ മുഖത്ത് അപകടം വിതച്ചെങ്കിലും പ്രതിരോധം കോട്ട കെട്ടി കാത്തു. രണ്ടാം പകുതിയിൽ കണ്ടത് ഇംഗ്ലീഷ് ആധിപത്യമാണ്. ഒന്നിലേറെ ഗോളവസരങ്ങൾ ഇംഗ്ലണ്ടിന് ലഭിച്ചെങ്കിലും അത് ലക്ഷ്യം കണ്ടില്ല.

പകരക്കാരെ ഇറക്കി ഗോൾ മടക്കാനുള്ള ചെക്ക് റിപ്പബ്ലിക്കിന്റെ പരീക്ഷണങ്ങൾക്ക് ഇംഗ്ലീഷ് പ്രതിരോധം തടയിട്ടതോടെ ഡി ഗ്രൂപ്പ് ജേതാക്കളായി ടീം പ്രീ ക്വാർട്ടറിൽ. സ്കോട്ട്ലണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ക്രയേഷ്യയും പ്രീ ക്വാർട്ടറിൽ കടന്നു. മികച്ച പോരാട്ട വീര്യം പുറത്തെടുത്തായിരുന്നു ക്രയേഷ്യൻ ടീമിന്റെ വിജയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here