കോപ്പ അമേരിക്ക: തുടർച്ചയായ മൂന്നാം ജയം തേടി കനറികൾ

കോപ്പ അമേരിക്ക ഫുട്ബോളിൽ തുടർച്ചയായ മൂന്നാം ജയം തേടി കനറികൾ ഇറങ്ങും.നാളെ പുലർച്ചെ 5:30ന് നടക്കുന്ന മത്സരത്തിൽ ബ്രസീലിന് എതിരാളി കൊളംബിയയാണ്. പുലർച്ചെ 2.30 ന് നടക്കുന്ന മത്സരത്തിൽ ഇക്വഡോർ പെറുവിനെ നേരിടും.

കളിച്ച രണ്ട് മത്സരങ്ങളിൽ നിന്നുമായി ആകെ രണ്ട് ഗോളുകൾ. കോപ്പ അമേരിക്ക ടൂർണമെൻറിൽ മിന്നും ഫോമിലാണ് നെയ്മർ ഡാ സിൽവ സാൻടോസ് ജൂനിയർ. കാൽപന്ത് കളിയിലെ രാജാവ് പെലെയുടെ ഗോൾ നേട്ടം മറികടക്കാൻ നെയ്മർക്ക് ഇനി വേണ്ടത് വെറും ഒൻപത് ഗോളുകൾ മാത്രം.

107 മത്സരങ്ങളിൽ നിന്നും 68 ഗോളുകളാണ് ഈ 29കാരന്റെ സമ്പാദ്യം. 92 മത്സരങ്ങളിൽ നിന്നും 77 ഗോളുകൾ നേടിയ പെലെയാണ് രാജ്യാന്തര ഫുട്ബോളിലെ എക്കാലത്തെയും മികച്ച ബ്രസീലിയൻ ഗോൾവേട്ടക്കാരൻ .

ടൂർണമെൻറിലെ മൂന്നാം മത്സരത്തിൽ ബ്രസീൽ കൊളംബിയയെ നേരിടുമ്പോൾ സാംബ ആരാധകർ ഉറ്റുനോക്കുന്നത് നെയ്മറുടെ ഗോളടി മികവാണ്. എ ഗ്രൂപ്പിൽ നിന്നും ക്വാർട്ടർ ഉറപ്പിച്ച ബ്രസീലിന് ഗ്രൂപ്പ് ജേതാക്കളാകാൻ തുടർ വിജയങ്ങൾ അനിവാര്യമാണ്.

കാസമിറോയാണ് മഞ്ഞപ്പടയുടെ പ്ലേമേക്കർ. രണ്ട് മത്സരങ്ങളിൽ നിന്നും ഒരു വിജയം നേടിയ കൊളംബിയയും കരുതലോടെയാണ്. മികച്ച മധ്യനിര താരങ്ങളുടെ സാന്നിധ്യമുള്ള കൊളംബിയയെ അലട്ടുന്നത് ക്ലിനിക്കൽ ഫിനിഷറുടെ അഭാവമാണ്.

പുലർച്ചെ 5.30നാണ് ബ്രസീൽ – കൊളംബിയ പോരാട്ടം. പുലർച്ചെ 2:30 ന് നടക്കുന്ന മത്സരത്തിൽ വെനസ്വേല ഇക്വഡോറിനെ നേരിടും.2 മത്സരം കളിച്ച വെനസ്വേലക്ക് ഒരു പോയിന്റുണ്ട്. ആദ്യ മത്സരത്തിൽ കൊളംബിയയോട് തോറ്റ ഇക്വഡോർ ആദ്യ വിജയം നേടിയാണ് ഇറങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News