സംസ്ഥാനത്ത് നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍

സംസ്ഥാനത്ത് നാളെ മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാം. ഒരേസമയം പരമാവധി 15 പേർക്ക് മാത്രമായിരിക്കും പ്രവേശനം നൽകുക.

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ബാങ്കുകൾക്ക് തുറന്ന് പ്രവർത്തിക്കാനും അനുമതിയുണ്ട്. എന്നാൽ പൊതുജനങ്ങൾക്ക് ഈ രണ്ട് ദിവസവും ബാങ്കിലെത്താൻ അനുവാദമില്ല. ടിപിആർ 16 ൽ താഴെയുള്ള മേഖലകളിലെ സർക്കാർ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർക്ക് ജോലിക്കെത്താം. എന്നാൽ സി വിഭാഗത്തിലുള്ളയിടങ്ങളിൽ 25 ശതമാനം ജീവനക്കാർക്കാണ് അനുമതിയുള്ളത്.

വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണയിലുണ്ട്.അതേസമയം കൊവിഡ് രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച വേഗത്തിൽ കുറയുന്നില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News