ബിജെപി കുഴൽപ്പണം: 10‌ കോടി മുക്കിയത്‌ ‘ജന്മഭൂമി’ ഫണ്ട്‌ എന്ന പേരിൽ

നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ബിജെപി കേരളത്തിലേക്ക്‌ ഒഴുക്കിയ കുഴൽപ്പണത്തിൽ 10‌ കോടി മുക്കിയത്‌ ‘ജന്മഭൂമി’ ഫണ്ട്‌ എന്നപേരിൽ. ബിജെപി സ്ഥാനാർഥികൾ മൽസരിച്ച നൂറോളം മണ്ഡലങ്ങളിലേക്ക്‌ ശരാശരി 10 ലക്ഷം വീതമാണ്‌ ജന്മഭൂമി പത്രത്തിലൂടെയുള്ള പ്രചാരണത്തിനായി നിശ്ചയിച്ചത്‌.

സപ്ലിമെന്റ്‌ ഇറക്കിയെങ്കിലും നാമമാത്രമായ തുകയാണ്‌ ‘ജന്മഭൂമി’ക്ക്‌ നൽകിയത്‌.‘ജന്മഭൂമി’ ഫണ്ട്‌ ഉൾപ്പെടെ കേന്ദ്രത്തിൽനിന്നു വന്ന കോടികൾ കൈകാര്യംചെയ്‌തത്‌ ആർഎസ്എസ്‌ നേതാക്കളാണ്‌. ബിജെപിയിൽ സംഘടനാ ചുമതലയുള്ള ആഎസ്‌എസ്‌ പ്രതിനിധിക്കായിരുന്നു കുഴൽപ്പണത്തിന്റെ മൊത്തം ചുമതല.

ആർഎസ്‌എസ്‌ നേതൃത്വവുമായി ആലോചിച്ച്‌ പണം രഹസ്യ കേന്ദ്രങ്ങളിലേക്ക്‌ മാറ്റി. ആർഎസ്‌എസ്‌ മുഖേനയല്ലാതെയുള്ള കുഴൽപ്പണവും മറ്റുവഴികളിലൂടെ ലഭിച്ച കോടികളുമാണ്‌ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ കൈകാര്യം ചെയ്‌തത്‌.

മഞ്ചേശ്വരം, ബത്തേരി മണ്ഡലങ്ങളിലെ കള്ളപ്പണ ഇടപാട്‌ പുറത്താവുകയുംചെയ്‌തു. കൊടകര കുഴൽപ്പണ ഇടപാട്‌ നടത്തിയ ധർമരാജൻ ഒരേസമയം ആർഎസ്‌എസ്സിന്റെയും കെ സുരേന്ദ്രന്റെയും കടത്തുകാരനായി പ്രവർത്തിച്ചു.

2014–ൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കുഴൽപ്പണം ഒഴുക്കിയിട്ടുണ്ട്‌. ഇതിൽ വലിയൊരുഭാഗം തെരഞ്ഞെടുപ്പാവശ്യത്തിന്‌ ഉപയോഗിക്കാറില്ല. കേരളത്തിലേക്ക്‌ 2016–-ൽ ലഭിച്ച തുകയിൽനിന്ന്‌ മൂന്ന്‌ കോടിയോളമാണ്‌ ‘കണ്ണൂർ പീഡിത സഹായനിധി’യിലേക്ക്‌ മാറ്റിയത്‌.

പീഡിപ്പിക്കപ്പെട്ടതായി പറയുന്നവരെ കാര്യമായി സഹായിച്ചുമില്ല. കൊടകര മാതൃകയിൽ കുഴൽപ്പണ കൊള്ളയടി‌ ബിജെപിയിൽ മുമ്പും നടന്നിട്ടുണ്ട്‌. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ കൊണ്ടുവന്ന‌ 1. 60 കോടി കൊള്ളയടിച്ചത്‌ സേലത്താണ്‌.‌ പരാതി നൽകാത്തതുകൊണ്ട്‌ പുറംലോകമറിഞ്ഞില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News