‘ഇന്ത്യ’ എന്നത് അടിമപ്പേര്, മാറ്റി ഭാരതമെന്നാക്കാമോയെന്ന് കങ്കണ റണാവത്ത്

ഇന്ത്യയുടെ പേര് ഭാരതമെന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണാവട്ട്. ഇന്ത്യയെന്നത് അടിമപ്പേര് ആണ് എന്നും നടി കുറ്റപ്പെടുത്തി. സാമൂഹ്യമാധ്യമങ്ങളായ കൂ, ഇന്‍സ്റ്റ്ഗ്രാം എന്നിവയിലായിരുന്നു കങ്കണയുടെ പ്രതികരണം.

പാശ്ചാത്യ ലോകത്തിന്റെ മറ്റൊരു തനിപ്പകര്‍പ്പായി തുടരുകയാണെങ്കില്‍ രാജ്യം ഒരിക്കലും പുരോഗമിക്കില്ലെന്നും താരം തന്റെ കൂ അക്കൗണ്ടില്‍ എഴുതി. വേദങ്ങളിലും ഗീതയിലും യോഗയിലും ആഴത്തില്‍ വേരൂന്നിയവരാണെങ്കില്‍ നാം ഒരു ലോകനേതാവായി ഉയര്‍ന്നുവരുമെന്നും കങ്കണ പറഞ്ഞു.

”ഇന്ത്യ അതിന്റെ പുരാതന ആത്മീയതയിലും ജ്ഞാനത്തിലും വേരൂന്നിയാല്‍ മാത്രമേ ഉയരാന്‍ കഴിയൂ, അതാണ് നമ്മുടെ മഹത്തായ നാഗരികതയുടെ ആത്മാവ്. ലോകം നമ്മളെ ഉറ്റുനോക്കും, നഗരവളര്‍ച്ചയില്‍ നാം ഉയര്‍ന്നതാണെങ്കിലും പാശ്ചാത്യ ലോകത്തിന്റെ വിലകുറഞ്ഞ പകര്‍പ്പല്ല, വേദങ്ങളിലും ഗീതയിലും യോഗയിലും ആഴത്തില്‍ വേരൂന്നിയവരാണെങ്കില്‍ നാം ഒരു ലോകനേതാവായി ഉയര്‍ന്നുവരും, നമുക്ക് ഈ അടിമ നാമം ഇന്ത്യ എന്നത് മാറ്റി ഭാരതം എന്ന പേരിലേക്ക് തിരികെ മാറ്റാമോ?” എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്.

രാഷ്ട്രീയമായി സംഘ്പരിവാർ ആശയങ്ങളോട് ചേർന്നു നിൽക്കുന്ന കങ്കണയ്ക്ക് നേരത്തെ വിദ്വേഷ പരാമർശങ്ങളുടെ പേരിൽ ട്വിറ്റർ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ കൂ വിൽ അക്കൗണ്ട് ആരംഭിച്ചത്.

‘ഭാരതത്തിന്റെ അര്‍ത്ഥം ഞാന്‍ നിങ്ങളോട് പറയാം. ഭാവ്, റാഗ്, താല്‍ എന്നീ മൂന്ന് സംസ്‌കൃത പദങ്ങള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അതെ, അടിമകളാകുന്നതിന് മുമ്പ് ഞങ്ങള്‍ ആരായിരുന്നു, ഏറ്റവും സാംസ്‌കാരികവും സൗന്ദര്യാത്മകവുമായ നാഗരികത. എല്ലാ പേരിനും ഒരു വൈബ്രേഷന്‍ ഉണ്ട്, ബ്രിട്ടീഷുകാര്‍ക്ക് ഇത് അറിയാമായിരുന്നു. അവര്‍ സ്ഥലങ്ങള്‍ക്ക് മാത്രമല്ല ആളുകള്‍ക്കും പ്രധാനപ്പെട്ട സ്മാരകങ്ങള്‍ക്കും പോലും പുതിയ പേരുകള്‍ നല്‍കി. നഷ്ടപ്പെട്ട മഹത്വം നാം വീണ്ടെടുക്കണം, നമുക്ക് ഭാരത് എന്ന പേരില്‍ ആരംഭിക്കാം. ‘ എന്നും കങ്കണ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News