BIG BREAKING: സികെ ജാനുവിന് പണം നൽകിയത് ആർഎസ് എസ്സ് അറിവോടെയെന്ന് പ്രസീത: സുരേന്ദ്രനെ വെട്ടിലാക്കി പുതിയ ശബ്ദരേഖ

എൻ.ഡി.എ. സ്ഥാനാർത്ഥിയാകാൻ ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാവ് സി.കെ. ജാനുവിന് കോഴ നൽകിയെന്ന കേസിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ഒരു ശബ്ദരേഖ കൂടി പുറത്ത്. ജാനുവിന് പണം നൽകിയത് ആർ.എസ്.എസ്. അറിവോടെയാണെന്ന് സുരേന്ദ്രൻ പറയുന്ന ടെലിഫോൺ സംഭാഷണമാണ് പുറത്തായത്.

സുരേന്ദ്രനും ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ ട്രഷറർ പ്രസീത അഴീക്കോടും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. മാർച്ച് 25 നാണ് സുരേന്ദ്രൻ പ്രസീതയെ വിളിച്ചത്.അതേസമയം സി.കെ. ജാനുവിന് ബി.ജെ.പി. 25 ലക്ഷം രൂപ കൂടി നൽകിയെന്ന് പ്രസീത പറഞ്ഞിരുന്നു.

25 ലക്ഷം നൽകുന്ന കാര്യം കെ. സുരേന്ദ്രൻ തന്നോട് പറഞ്ഞിരുന്നു. എവിടെ വച്ച് ആരു പണം കൈമാറി എന്ന് അറിയാമെങ്കിലും ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. അന്വേഷണത്തെ ബാധിക്കുന്നതിനാലാണ് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താത്തതെന്ന് പ്രസീത പറഞ്ഞു.

അതേസമയം കെ. സുരേന്ദ്രനെതിരെ സുൽത്താൻ ബത്തേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൈക്കൂലി വാങ്ങിയെന്ന കുറ്റത്തിന് സി.കെ. ജാനുവിനെയും പ്രതിയാക്കിയാണ് കേസെടുത്തത്.

സി.കെ. ജാനുവിനെ എൻ.ഡി.എയിലെത്തിക്കാനും സുൽത്താൻ ബത്തേരി മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാനും രണ്ടു തവണയായി 50 ലക്ഷം രൂപ കോഴ നൽകിയെന്നാണ് കേസിനാസ്പദമായ പരാതി. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസായിരുന്നു പരാതി നൽകിയിരുന്നത്.

എൻ.ഡി.എയിൽ തിരിച്ചെത്തുന്നതിനായി സി.കെ. ജാനുവിന് സുരേന്ദ്രൻ പണം നൽകിയെന്ന് പ്രസീത അഴീക്കോട് വെളിപ്പെടുത്തിയതോടെയാണ് വിഷയത്തിലെ വിവാദങ്ങൾക്ക് തുടക്കമാകുന്നത്. 10 കോടി രൂപയാണു സി.കെ. ജാനു ചോദിച്ചതെന്നും ഇതിന്റെ ആദ്യ ഗഡുവായിട്ടാണു പത്ത് ലക്ഷം രൂപ നൽകിയതെന്നും പ്രസീത വെളിപ്പെടുത്തിയിരുന്നു.

കെ. സുരേന്ദ്രൻ പ്രസീതയോടും, അദ്ദേഹത്തിന്റെ സെക്രട്ടറി സി.കെ. ജാനുവിനോടും സംസാരിച്ചതിന്‍റെ  ഫോൺ സംഭാഷണങ്ങളും പ്രസീത പുറത്ത് വിട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News