
ദേശീയ അവാര്‍ഡ് ജേതാവായ ശേഖര്‍ കമ്മുലയും നടന്‍ ധനുഷും ഒരുമിക്കുന്നു. ആനന്ദ്, ഹാപ്പി ഡെയ്‌സ്, ഫിദ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശേഖര്‍ തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലായാണ് പേരിട്ടിട്ടില്ലാത്ത ചിത്രം ഒരുക്കുന്നത്?.
തെലുഗുവിലെ പ്രമുഖ നിര്‍മാണ കമ്പനിയായ ശ്രീ വെങ്കിടേശ്വര സിനിമാസാണ് നിര്‍മാണം. കമ്പനിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു പ്രഖ്യാപനം.
Really excited to be working with one of the directors I admire @sekharkammula sir and also elated to join hands with NarayanDasNarang sir and PuskurRamMohanRao sir under @SVCLLP banner for this trilingual. Looking forward to this
— Dhanush (@dhanushkraja) June 19, 2021
സായി പല്ലവിയാകും ചിത്രത്തില്‍ നായികയായി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ ചിത്രങ്ങളായ ഫിദ, ദ ലവ് സ്‌റ്റോറി എന്നിവയില്‍ വേഷമിട്ട സായി പല്ലവി ശേഖറിന്റെ ഇഷ്?ട നായിമാരില്‍ ഒരാളാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here