സർവകക്ഷി യോഗം നാളെ; കാശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന ജമ്മു കാശ്മീരിലേ സർവകക്ഷി യോഗം നാളെ. യോഗത്തിൽ പങ്കെടുക്കാൻ കാശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടന്ന ഗുപ്കർ സഖ്യത്തിന്റെ യോഗത്തിലാണ് പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ തീരുമാനമായത്.

സഖ്യത്തെ പ്രതിനിധാനം ചെയ്‌ത്‌ നാഷണൽ കോൺഫറൻസ്‌ അധ്യക്ഷൻ ഡോ. ഫാറൂഖ്‌ അബ്‌ദുള്ള, പിഡിപി അധ്യക്ഷ മെഹ്‌ബൂബ മുഫ്‌തി, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമദ്‌ യൂസഫ്‌ തരിഗാമി എന്നിവർ പങ്കെടുക്കും.

ശ്രീനഗറിൽ കഴിഞ്ഞ ദിവസം ചേർന്ന ഗുപ്‌കാർ സഖ്യം പാർടികൾ ജമ്മു–കശ്‌മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രത്തിന്‌ മുമ്പാകെ ഉന്നയിക്കാനും തീരുമാനമെടുത്തു. സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ, രാഷ്ട്രീയ തടവുകാരെ വിട്ടയക്കൽ തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ട് വെക്കും. 370-ാം അനുഛേദം റദ്ദാക്കിയ ശേഷം ഇത് ആദ്യമായാണ് ജമ്മുകശ്മീരിലെ പാര്‍ട്ടികളും കേന്ദ്രവും തമ്മിലുള്ള കുടിക്കാഴ്ച.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News