സംസ്ഥാനത്ത് ഡി ജി പിയെ നിയമിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

സംസ്ഥാനത്ത് ഡി ജി പിയെ നിയമിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കേരളം അടക്കമുള്ള 4 സംസ്ഥാനങ്ങളിലെ ഡി ജി പിമാരെ നിശ്ചയിക്കാൻ നാളെ ദില്ലിയിൽ യോഗം ചേരും. നിലവിലെ ഡി ജി പി ലോക് നാഥ് ബെഹറ ജൂൺ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാവും നിയമനം നടക്കുക.

കേരളം ,തമിഴ്നാട് , ഉത്തർപ്രദേശ് ,ദില്ലി എന്നീ നാല് സംസ്ഥാനങ്ങളിലേക്കുള്ള പുതിയ ഡി ജി പിമാരെ നിശ്ചയിക്കുന്നതിനുള്ള പട്ടിക തയ്യാറാക്കുന്നതിനുള്ള നിർണ്ണായകമായ ഉന്നതതല യോഗം ആണ് നാളെ ദില്ലിയിൽ ചേരുന്നത്. ഉച്ചയ്ക്ക് ശേഷം ആവും കേരളത്തിൻ്റെ പട്ടിക തയ്യാറാക്കുക.

യു പി എസ് സിയുടെ പ്രതിനിധി ചെയർമാനായ യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രതിനിധി , പാരാ മിലട്ടറി ഫോഴ്സിൻ്റെ ഡയറക്ടർ ജനറൽ , സംസ്ഥാന ചീഫ് സെക്രട്ടറി ,നിലവിലെ സ്ഥാനം ഒഴിയുന്ന ഡി ജി പി , ഇൻറലിജൻസ് ബ്യൂറോയുടെ പ്രതിനിധി , എന്നീവർ അംഗങ്ങൾ ആണ്.

30 വർഷം സർവ്വീസ് പൂർത്തീകരിച്ച ഐ പി എസ് ഉദ്യോഗസ്ഥരെയാണ് ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കുക. വിരമിക്കാൻ 6 മാസത്തിൽ താഴെയുള്ളവരെ പരിഗണിക്കില്ല. സർവ്വീസിൽ ചേർന്ന ശേഷമുള്ള ഉദ്യോഗസ്ഥരുടെ സേവനം , ട്രാക്ക് റെക്കോർഡ് ,കൂറ്റന്വേഷണ മികവ് , അച്ചടക്ക നടപടികൾ ,ക്രിമിനൽ ,വിജിലൻസ് കേസുകൾ എന്നീവ സമിതി പരിശോധിക്കും . ഇവർ പരിശോധിച്ച് മൂന്ന് പേരുടെ പട്ടിക തയ്യാറാക്കും .ഇതിൽ നിന്നൊരാളെ മാത്രമേ സംസ്ഥാനത്തിന് നിയമിക്കാൻ കഴിയു.

SPG തലവനും കേരളാ കേഡർ ഉദ്യോഗസ്ഥനുമായ അരുൺകുമാർ സിൻഹ , ടോമിൻ ജെ തച്ചങ്കരി ,എ സുദേഷ് കുമാർ , B സന്ധ്യ , അനിൽ കാന്ത് , നിഥിൻ അഗർവാൾ ,എസ് അനന്തകൃഷ്ണൻ , കെ പദ്മകുമാർ, ഷെയക്ക് ദർവേഷ് സാഹിബ് , എന്നിവർക്കാണ് നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയുള്ളത്. വിരമിക്കാൻ ഒരു മാസം മാത്രം ഉള്ളതിനാൽ സീനിയർ ഡി ജി പിയായ ഋഷിരാജ് സിംഗിനെ ഈ തസ്തികയിലേക്ക് പരിഗണിക്കാൻ കഴിയില്ല. ജൂൺ 30 ന് ചേരുന്ന മന്ത്രിസഭാ യോഗം സംസ്ഥാനത്തിൻ്റെ പുതിയ ഡി ജി പിയെ നിശ്ചയിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News