ഹാപ്പി ബർത്ത് ഡേ നക്ഷത്ര; ചേട്ടൻ ഇന്ദ്രജിത്തിന്റെ മകൾ നക്ഷത്രയ്ക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്

നച്ചു എന്ന് വിളിക്കുന്ന നക്ഷത്ര ഇന്ദ്രജിത്തിന്റെ പിറന്നാളാണിന്ന്. പൂർണ്ണിമയുടെയും ഇന്ദ്രജിത്തിന്റേയും ഇളയ മകളും പ്രാർത്ഥന എന്ന പാത്തുവിന്റെ കുഞ്ഞനുജത്തിയുമാണ് നക്ഷത്ര
ഹാപ്പി ബർത്ത് ഡേ നക്ഷത്ര. ചേട്ടൻ ഇന്ദ്രജിത്തിന്റെ മകൾ നക്ഷത്രയ്ക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ആശംസ പങ്കു വയ്ക്കുന്നത്. നൃത്ത വേഷം ധരിച്ചിരിക്കുന്ന നക്ഷത്രയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രവും കുറിപ്പിനൊപ്പം പൃഥ്വിരാജ് ചേർത്തിട്ടുണ്ട്.

ഇന്ദ്രജിത്തിന്റെയും പൂർണിയയുടെയും ഇളയ മകളാണ് നക്ഷത്ര. മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ പങ്കുവച്ച് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും എത്തിയിരുന്നു.ഹാപ്പി ബര്‍ത്ത് ഡേ എന്റെ നച്ചൂമ എന്ന അടിക്കുറുപ്പോടെ പ്രര്‍ത്ഥനക്കൊപ്പമുള്ള ചിത്രമാണ് പൂര്‍ണ്ണിമ പങ്കുവച്ചത്.

ഹാപ്പി ബര്‍ത്ത് ഡേ നച്ചൂ അച്ഛന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു എന്നാണ് ഇന്ദ്രജിത്ത് കുറിച്ചത്.

പ്രാർത്ഥന, നക്ഷത്ര എന്നീ രണ്ട് മക്കളാണ് ഇന്ദ്രജിത്തിനുള്ളത്.ഇന്ദ്രജിത്തിന്‍റെയും പൂർണിമയുടെയും മൂത്ത
മകൾ പ്രാർഥന ഇന്ദ്രജിത്ത് ഗായിക എന്ന നിലയിൽ ശ്രദ്ധേയയാണ്. മോഹൻലാൽ എന്ന സിനിമയിലെ ‘ഞാൻ ജനിച്ചന്ന് കേട്ടോരു പേര്’ എന്ന ഗാനം ആലപിച്ചാണ് പ്രാർഥന മലയാളത്തിലെത്തിയത്. പിന്നാലെ ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലൻ എന്നീ ചിത്രങ്ങളിലും പ്രാർഥന ആലപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here