റോഡിൻ്റെ കാര്യത്തിൽ ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ്; മന്ത്രി മുഹമ്മദ് റിയാസ്

റോഡിൻ്റെ കാര്യത്തിൽ ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണെന്നാണ് കാഴ്ചപ്പാടെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ജൂൺ മാസത്തിൽ ആഴ്ചയിൽ ഒരിക്കൽ ജനങ്ങളുടെ പരാതി മന്ത്രി നേരിട്ട് കേൾക്കുമെന്നും ജനങ്ങളും പൊതുമരാമത്ത് വകുപ്പും തമ്മിൽ കൂടുതൽ അടുക്കുകയാണെന്നും മന്ത്രി പറഞ്ഞു

പൊലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങൾ റോഡരികിൽ തുരുമ്പ് പിടിച്ച് കിടക്കുന്നതാണ് പലയിടത്തും കാണുന്നത്.ഇത് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കും.

റോഡുകൾ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി കുത്തിപ്പൊളിക്കുന്നത് നിയന്ത്രിക്കുകയും പി ഡബ്ല്യു ഡി സ്ഥലം കയ്യേറുന്നത് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here