മദ്യപാനത്തിൽ നിന്നും മുക്തി നേടിയവർ, മദ്യം കാരണം വഴിമുട്ടിയ വർ… എന്നിവരിൽ കുറച്ചു പേരെ ജോലിക്ക് നിർത്താനാണ് ആഗ്രഹം മുരളി കുന്നുംപുറത്ത്

വെള്ളം’ എന്ന സിനിമയിലൂടെ മുരളിയുടെ ജീവിതത്തെ അടുത്തറിഞ്ഞവരാണ് നമ്മളെല്ലാവരും. . മുരളി എന്ന കഥാപാത്രവും മദ്യവും തമ്മിലുള്ള ബന്ധത്തെ ഓർമ്മിപ്പിക്കുന്ന WATERMAN എന്ന വാക്ക്, വ്യക്തി എന്ന നിലയിൽ മുരളിയുടെ ജീവിതത്തിലും അതുവഴി ചുറ്റുമുള്ള ഒരു പാടു പേരുടെ ജീവിതത്തിലും വെളിച്ചം വീഷാൻ ഉതകുകയാണ് സോഷ്യൽ മീഡിയയിലൂടെയാണ്‌ മുരളി ഇക്കാര്യം പങ്ക് വെച്ചത്.

‘വെള്ളം’ എന്ന സിനിമയിലൂടെ എൻ്റെ ജീവിതത്തെ അടുത്തറിഞ്ഞവരെല്ലാം ‘WATERMAN’ എന്ന പേരും ഹൃദയത്തോട് ചേർക്കുന്നവരാകും. മുരളി എന്ന കഥാപാത്രവും മദ്യവും തമ്മിലുള്ള ബന്ധത്തെ ഓർമ്മിപ്പിക്കുന്ന ഈ വാക്ക്, വ്യക്തി എന്ന നിലയിൽ എൻ്റെ ജീവിതത്തിലും അതുവഴി ചുറ്റുമുള്ള ഒരു പാടു പേരുടെ ജീവിതത്തിലും വെളിച്ചം വീശുമെന്ന പ്രതീക്ഷയിലാണ്.

വാട്ടർമാൻ എന്ന പേരിൽ ടൈൽ ബിസിനസിലേക്ക് കടക്കുകയാണ് മുരളി .ആയിരത്തോളം പേർക്കുള്ള ജോലി സാധ്യത കൂടിയാണ് ഈ സംരംഭം.ഡീ-അഡിക്ഷൻ സെൻ്ററിൽ നിന്നും മറ്റും പുറത്തു വരുന്ന സഹോദരങ്ങൾക്ക് തണലാകാൻ വാട്ടർമാൻ ടൈൽസിനു കഴിയണമെന്ന ആഗ്രഹവും പ്രതീക്ഷയുമാണ് മ്യൂറലി പങ്ക് വെക്കുന്നത് .
മദ്യപാനത്തിൽ നിന്നും മുക്തി നേടിയവർ, മദ്യം കാരണം വഴിമുട്ടിയ കുടുംബങ്ങളിലുള്ളവർ… എന്നിവരിൽ കുറച്ചു പേരെയെങ്കിലും ജോലിക്ക് നിർത്താനാണ് ആഗ്രഹം എന്നും മുരളി പറയുന്നു ..

നിങ്ങൾക്കെല്ലാമറിയാം മദ്യപാനിയോട് സമൂഹം കാണിക്കുന്ന അവഗണനയെ കുറിച്ച്…
വീടും നാടും പുറം തള്ളി തെരുവിലുറങ്ങിയ രാത്രികൾ എൻ്റെ ജീവിതത്തിൽ ഏറെയുണ്ട്. ആരും ഒരൽപം പോലും മനുഷ്യത്വം കാണിക്കാതെ, കോമാളിയായും വിഡ്ഢിയായും നടന്നു തള്ളിയ വഴികൾ എൻ്റെ പുറകിലുണ്ട്…

കരഞ്ഞ് തീർത്ത രാത്രികളേയും വിഷാദം പകുത്ത പകലുകളേയും ഒന്നു തിരിഞ്ഞ് നിന്നാൽ എനിക്ക് ഇപ്പോഴും തൊടാം.ഭൂമിയിലെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യൻ മദ്യപാനിയാണ് എന്നാണ് ജീവിതം എന്നെ പഠിപ്പിച്ചത്…മദ്യപാനത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരാൾക്ക് സമൂഹത്തിൻ്റെ കെട്ടിപ്പിടുത്തം ആവശ്യമാണ്….
അവഗണനയുടെ നോട്ടങ്ങൾക്കു മുമ്പിൽ വിശന്നൊട്ടിയ വയറുമായി നടന്നു തീർത്ത ഭൂതകാലമാണ് എൻ്റെ സ്വപ്നങ്ങൾക്ക് ചിറക് തീർക്കുന്നത്…ഇതൊരു പ്രാർഥനയാണ്, ഒരു പാട് ജീവിതങ്ങളെ ചേർത്തു നിർത്താനുള്ള പ്രാർഥന…നിങ്ങളുടെ മനസ്സ് എനിക്കൊപ്പം എന്നും ഉണ്ടാകുമെന്ന വിശ്വാസത്തോടെയാണ് ചുവടു വെക്കുന്നത്…മുറിവേറ്റവർക്ക് തണലാ കാൻ നമുക്കൊരുമിച്ച് നിൽക്കാം… ജീവിക്കാം ജീവിക്കാൻ പ്രേരിപ്പിക്കാം…ഇത്തരം ഒരു സംരഭത്തിന് കൊച്ചിയിൽ അവസരം ഒരുക്കിത്തന്ന നോബിഷിനെ ഹൃദയത്തോട് ചേർക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News