ബി ജെ പി കുഴൽപ്പണ ഇടപാടിൽ ആർ എസ് എസിന് പങ്ക്; തെളിവുകൾ പുറത്തുവിട്ട് പ്രസീത

ബി ജെ പി യുടെ കുഴൽപ്പണ ഇടപാടിൽ ആർ എസ് എസ് പങ്ക് വ്യക്തമാകുന്ന തെളിവുമായി ജെ ആർ പി നേതാവ് പ്രസീത. സി കെ ജാനുവിന് നൽകാനുള്ള 25 ലക്ഷം രൂപ ഏർപ്പാട് ചെയ്തത് സംഘടനാ ഓർഗനൈസിങ് സെക്രട്ടറി എം ഗണേഷെന്ന് കെ സുരേന്ദ്രൻ പറയുന്ന ഫോൺ സംഭാഷണമാണ് പുറത്തായത്. സി കെ ജാനുവിന് ബി ജെ പി 25 ലക്ഷം രൂപ നൽകിയെന്ന വാർത്ത കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു.

നേരത്തെ നൽകിയ പത്ത് ലക്ഷം രൂപയ്ക്ക് പുറമേ ബിജെപി ജാനുവിന് 25 ലക്ഷം കൂടി നൽകിയെന്ന് പ്രസീത കൈരളി ന്യൂസിലൂടെ വെളിപ്പെടുത്തിയിരുന്നു.ഇത് ശരി വയ്ക്കുന്ന കെ സുരേന്ദ്രൻ്റെ പ്രസീതയുമായുള്ള ഫോൺ സംഭാഷണത്തിൻ്റെ ശബ്ദരേഖയാണ് കൈരളി ന്യൂസ് പുറത്ത് വിട്ടത്.

പൂജാദ്രവ്യങ്ങൾ എന്ന വ്യാജേന തുണി സഞ്ചിയിൽ ബത്തേരി മണിമലഹോം സ്റ്റേയിൽ വച്ച് ജാനുവിന് കൈമാറിയ പണം കൊണ്ടുവന്നത് ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലാണെന്നും പ്രസീത വെളിപ്പെടുത്തി

കെ സുരേന്ദ്രനെ മാത്രം ചുറ്റിപ്പറ്റി നിന്ന ആരോപണങ്ങൾ പുതിയ തെളിവുകൾ പുറത്ത് വന്നതോടെ ആർ എസ് എസ് നേതൃത്വത്തിലേക്കും നീങ്ങുകയാണ്.കേരളത്തിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആർഎസ് എസ് കോടിക്കണക്കിന് കള്ളപ്പണം കേരളത്തിലേയ്ക്ക് ഒഴുക്കി എന്നതിലേയ്ക്ക് വെളിച്ചം വീശുന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന തെളിവുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here