കൊന്നൊടുക്കപ്പെടുന്ന ഈ പെൺകുട്ടികൾ കുടുംബത്തിൻ്റെ കൂടി ഇരകളായിരുന്നുവെന്ന് കാലം കണക്കു പറയും !

കേരളത്തിലങ്ങേറുന്ന സ്ത്രീപീഡനങ്ങളുടെ അടിസ്ഥാനസ്രോതസ്സായി ഇപ്പോൾ നിലകൊള്ളുന്നത് കുടുംബം എന്ന സ്ഥാപനവും അത് ജൻമം നൽകിയ മൂല്യവ്യവസ്ഥയുമാണ് എന്ന് അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ സുനിൽ പി ഇളയിടം.കൊന്നൊടുക്കപ്പെടുന്ന ഈ പെൺകുട്ടികൾ കുടുംബത്തിൻ്റെ കൂടി ഇരകളായിരുന്നുവെന്ന് കാലം കണക്കു പറയും എന്നും സുനിൽ പി ഇളയിടം !

കേരളത്തിലരങ്ങേറുന്ന സ്ത്രീപീഡനങ്ങളുടെ അടിസ്ഥാനസ്രോതസ്സായി ഇപ്പോൾ നിലകൊള്ളുന്നത് കുടുംബം എന്ന സ്ഥാപനവും അത് ജൻമം നൽകിയ മൂല്യവ്യവസ്ഥയുമാണ്. പുരുഷാധികാരത്തിൻ്റെയും ആചാര ഭ്രാന്തിൻ്റെയും ഉപഭോഗാർത്തിയുടെയും ജാതിബോധത്തിൻ്റെയും മതവിദ്വേഷത്തിൻ്റെയും എല്ലാം ഏറ്റവും വലിയ ഒളിത്താവളമായി അത് മാറിയിരിക്കുന്നു.

വികാര പാരവശ്യങ്ങളുടെയും വീട്ടുവഴക്കുകളുടെയും വിചിത്രസംയോഗം (compound of sentimentality and domestic strife) എന്ന് എംഗൽസ് പരിഹാസപൂർവം വിശേഷിപ്പിച്ച ആധുനികകുടുംബം. എല്ലാ ജനാധിപത്യ മൂല്യങ്ങളെയും പടിക്കു പുറത്തു നിർത്തുന്ന ഇരുണ്ട അധോതലമാണ് നമ്മുടെ സമകാലിക ഗാർഹികതയുടേത്. അതിനെ ജനാധിപത്യവത്കരിക്കാനുള്ള സമരമാണ് കേരളം അടിയന്തരമായി ഏറ്റെടുക്കേണ്ടത്.

രാഷ്ട്രീയപ്രസ്ഥാനങ്ങളും യുവജന സംഘടനകളും സ്ത്രീ പ്രസ്ഥാനങ്ങളുമെല്ലാം ഒരുമിച്ചു നിന്ന് നിർവഹിക്കേണ്ട ഒരു വലിയ ദൗത്യമാണത്. അങ്ങനെയല്ലാതെ കേരളീയ സമൂഹത്തിന് ജനാധിപത്യത്തിൻ്റെ വഴിയിൽ ഇനിയൊരു ചുവടു പോലും മുന്നേറാനാവില്ല.

കൊന്നൊടുക്കപ്പെടുന്ന ഈ പെൺകുട്ടികൾ കുടുംബത്തിൻ്റെ കൂടി ഇരകളായിരുന്നുവെന്ന്
കാലം കണക്കു പറയും !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News