ഭാര്യയെ കൈക്കോടാലികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്

ഭാര്യയെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. മദ്യപിച്ചെത്തുന്ന ഭർത്താവ് ക്രൂരമായി മർദിക്കുവെന്ന് പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് യുവതിയെ ഇയ്യാൾ വെട്ടിയത്.

വഴിക്കടവ് കെട്ടുങ്ങൽ പാതാരി മുഹമ്മദ് സലീമാണ് ഭാര്യയെ കൈക്കോടാലികൊണ്ട് വെട്ടിയത്. ഭാര്യ സീനത്തിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

മദ്യലഹരിയിൽ സലീം മർദ്ദിക്കുന്നതായി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസെത്തിയപ്പോൾ മറഞ്ഞിരുന്ന ശേഷം സലിം ഭാര്യയെ ആക്രമിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News