മുട്ടില്‍ മരംമുറി കേസിലെ അന്വേഷണവുമായി പ്രതികള്‍ സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു.
രണ്ട് മാസമായി ഹര്‍ജിക്കാര്‍ ഇടക്കാല ഉത്തരവിന്റെ ആനുകൂല്യത്തിലാണെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. തങ്ങള്‍ക്കെതിരായ കേസ് നിയമപരമല്ലെന്നാണ് പ്രതികളുടെ വാദം. ആന്റോ അഗസ്റ്റ്യന്‍, റോജി അഗസ്റ്റ്യന്‍, ജോസ്കുട്ടി അഗസ്റ്റ്യന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here