‘മലയാളം പടിക്ക്‌ പുറത്ത്‌’ കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച്‌ എ എം ആരിഫ്‌ എം പി

ലോക്‌സഭ സെക്രട്ടേറിയെറ്റിന്റെ ഭാഗമായ പാർലമെന്ററി റിസർച്ച്‌ ആന്റ്‌ ട്രെയിനിംഗ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ (‘പ്രൈഡ്‌’) ജൂലൈ അഞ്ചാം തിയതി മുതൽ പാർലമെന്റ്‌ അംഗങ്ങൾക്കും ജീവനക്കാർക്കും വേണ്ടി നടത്തുന്ന ആഭ്യന്തര ഭാഷാ പരിശീലന പരിപാടിയിൽ നിന്നും മലയാളം ഒഴിവാക്കിയതിൽ എ എം ആരിഫ്‌ എം പി. ശക്തമായി പ്രതിഷേധിച്ചു.

ദക്ഷിണേന്ത്യൻ ഭാഷകളിൽ മലയാളം മാത്രമാണ്‌ ഒഴിവാക്കപ്പെട്ടത്‌. ശ്രേഷ്ഠഭാഷ പദവിയുള്ള ഭാഷകളിൽ മലയാളവും കന്നടയും സംസ്കൃതവും ഒഴിവാക്കി ഗുജറാത്തി, മറാത്തി എന്നിവ ഉൾപ്പെടുത്തിയാണ്‌ പരിശീലന പരിപാടി ആദ്യം തയ്യാറാക്കിയത്‌.

പ്രതിഷേധത്തെ തുടർന്ന് കന്നട കൂടി ഉൾപ്പെടുത്തിയപ്പോഴും മലയാളത്തെ അവഗണിച്ച കേന്ദ്ര സർക്കാർ നടപടിയിൽ ലോക്‌ സഭ സ്പീക്കർ ഓം ബിർള, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ്‌ ജോഷി എന്നിവരെ എം.പി. പ്രതിഷേധം അറിയിച്ചു. പരിശീലന പരിപാടിയിൽ മലയാളം ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോടും എം.പി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News