ഗാര്‍ഹിക പീഡന പരാതികളുമായി പൊലീസ് സ്റ്റേഷനില്‍ എത്തുന്ന സ്ത്രീകളെ എങ്ങനെ പരിഗണിക്കണം

സ്ത്രീധന പീഡനം ഉള്‍പ്പെടെയുള്ള ഗാര്‍ഹികപീഡന പരാതികള്‍ അറിയിക്കാനും സ്ത്രീ സുരക്ഷയൊരുക്കുന്നതുമായ പദ്ധതികള്‍ വലിയ ആശ്വാസമാകുന്നു. മിത്ര 181, ബോധ്യം, സ്‌നേഹിത, ഭൂമിക,അപരാജിത എന്നിവയെല്ലാം നിരവധി പെണ്‍കുട്ടികളെയും സ്ത്രീകളെയുമാണ് ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. ഇതിനു പുറമെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന സ്ത്രീധനത്തിനെതിരെ കൂടുതല്‍ ക്യാമ്പയിനുകള്‍ കൂടി ആരംഭിക്കുകയാണ് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍.

വിദ്യാസമ്പന്നരായ മനുഷ്യരുടെ പോലും മനസ്സ് കാലത്തിനൊത്ത് വികസിച്ചിട്ടില്ല എന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ അണഞ്ഞ പെണ്‍ ജീവിതങ്ങള്‍ വരച്ചുകാട്ടുന്നത്. പക്ഷെ ഇവിടെ തന്നെ ബദല്‍ മാര്‍ഗത്തിലൂടെ ജീവിത വഴിയില്‍ ഒറ്റപ്പെടുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സര്‍ക്കാര്‍ സുരക്ഷയുടെ കവചമൊരുക്കുന്നുണ്ട്. ഇതിലൂടെ നിരവധി പേരാണ് ജിവിതത്തിലേക്ക് തിരിച്ചെത്തിയത്. ഏറ്റവും പ്രധാനം മിത്ര 181 ആണ്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കും മറ്റു പീഡനങ്ങള്‍ക്കുമെതിരെ കരുതലാവാന്‍ 2017 മാര്‍ച്ച് 27 നാണ് മിത്ര 181 വനിതാ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇതിനകം ലഭിച്ച പരാതികളില്‍ 65 ശതമാനവും തീര്‍പ്പാക്കി. പരാതികളുടെ നാലില്‍ ഒന്നും ഗാര്‍ഹിക പീഡന പരാതികളായിരുന്നു.

ഗാര്‍ഹിക പീഡന പരാതികളുമായി പൊലീസ് സ്റ്റേഷനില്‍ എത്തുന്ന സ്ത്രീകളെ എങ്ങനെ പരിഗണിക്കണം എന്നത്, ബോധ്യം എന്ന പരിശീലന പരിപാടിയിലൂടെ യാഥാര്‍ത്ഥ്യമായപ്പോള്‍, അത് പരാതിയുമായി എത്തുന്നവര്‍ക്ക് വലിയ ആശ്വാസമേകി. സ്‌നേഹിത, ഭൂമിക എന്നീ പദ്ധതികളിലൂടെ കൗണ്‍സലിംഗ് നല്‍കി അവര്‍ക്ക് ജീവിതത്തില്‍ പുത്തന്‍ ഉണര്‍വ് നല്‍കുന്നു. ഏറ്റവും ഒടുവിലായി ഒരു ഫോണ്‍ കോള്‍ അകലത്തില്‍ അല്ലെങ്കില്‍ മെയില്‍ മുഖാന്തിരം സ്ത്രീ പീഡനം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിട്ട് പൊലീസിനെ അറിയിക്കാന്‍ അപരാജിത പദ്ധതിയും. ഇത് ചെറിയ മാറ്റമല്ല കേരള സമൂഹത്തില്‍ വരുത്തിയിട്ടുള്ളതെന്ന് വനിതാ വികസന കോര്‍പ്പറേഷന്‍ എം ഡി ബിന്ദു വി സി പറയുന്നു.

സ്ത്രീധന പീഡനം ഉള്‍പ്പെടെയുള്ള ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നും ഇനിയും മുക്തമാകാത്ത സമൂഹത്തിലേക്ക് കൂടുതല്‍ ബോധവത്കരണവുമായി ഇറങ്ങാന്‍ തയ്യാറെടുക്കുകയാണ് സംസ്ഥാന വനിതാ വികസന വകുപ്പ്. ഇത്തരം പദ്ധതികള്‍ വലിയ ആശ്വാസമാണ് കേരളത്തിലെ പെണ്‍മനസുകള്‍ക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News