നടന്‍ കാളിദാസിന് വിസ്മയ എഴുതിയ പ്രണയ ലേഖനം വേദനയാകുന്നു

കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി വിസ്മയ നടന്‍ കാളിദാസിനെഴുതിയ പ്രണയ ലേഖനം വേദനയാകുന്നു.രണ്ട് വര്‍ഷം മുന്നേയുള്ള വാലന്റെെന്‍സ് ഡേയ്ക്ക് കോളേജില്‍ പ്രണയലേഖന മത്സരത്തിൽ വിസ്മയ, നടന്‍ കാളിദാസ് ജയറാമിന് പ്രണയലേഖനമെഴുതിയതിനുള്ള കാളിദാസിന്റെ മറുപടി ഏറെ ചർച്ച ചെയ്യപ്പെടുകയാണ് .

വിസ്മയയുടെ സുഹൃത്ത് അരുണിമയാണ് , കാളിദാസിനെഴുതിയ കത്ത് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കോളേജിലെ പ്രണയ ദിനത്തിലെ പ്രണയലേഖന മത്സരത്തില്‍ എഴുതിയ കത്തായിരുന്നു ഇത്. അന്ന് വിസ്മയയും ഈ കത്ത് പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് കത്ത് കാളിദാസിന്റെ മുന്നിലെത്തുന്നത്.

വളരെ വേദനയോടെയാണ് കാളിദാസ് വിസ്മയയുടെ കത്തിനെ കുറിച്ച് പറയുന്നത്. പ്രിയപ്പെട്ട വിസ്മയ, നിങ്ങള്‍ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് നിങ്ങളെ നഷ്ടമായതിന് ശേഷമാണ്. മാപ്പ്, ആരും കേള്‍ക്കാതെ പോയ ആ ശബ്ദത്തിന്, എരിഞ്ഞമര്‍ന്ന സ്വപ്‌നങ്ങള്‍ക്ക് എന്നാണ് കാളിദാസ് പറയുന്നത്.

സമാനമായ സംഭവങ്ങളില്‍ ഇനിയും എത്ര പേരുകള്‍ കൂടി എഴുതി ചേര്‍ത്താലാണ് നമ്മള്‍ ഉണരുക എന്നോര്‍ക്കുമ്പോള്‍ ആശങ്കയുണ്ട്. എന്തുകൊണ്ടാണ് ടോക്‌സിക്കായൊരു ഇടത്തില്‍ നിന്നും ഇറങ്ങി പോകുന്നത് സ്വീകരിക്കപ്പെടാത്തത്, എന്തുകൊണ്ടാണ് ഇരകള്‍ക്കെതിരെ നില്‍ക്കുകയും അവരെ ചേര്‍ത്തു പിടിക്കാതിരിക്കുകയും ചെയ്യുന്നതെന്നും കാളിദാസ് ചോദിക്കുന്നു. പുരോഗമന സമൂഹമെന്ന നിലയില്‍ സ്ത്രീധനം ചോദിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും അതിനോട് നിശബ്ദത പാലിക്കുന്നതുമെല്ലാം അധാര്‍മ്മികവും കൊടിയ പാപവുമാണെന്ന് അംഗീകരിക്കാന്‍ എന്തുകൊണ്ടാണ് നമുക്കിത്ര ബുദ്ധിമുട്ടെന്നും കാളിദാസ്.

വിസ്മയയുടെ സുഹൃത്ത് അരുണിമയാണ് ഫേസ്ബുക്കിലൂടെ പറഞ്ഞത് ഇങ്ങനെ

രണ്ട് വർഷം മുന്നേയുള്ള Valentines day കോളേജിൽ love letter competition നടക്കുവാ , അന്നവളും എഴുതി ഒരു love letter ,ഒരു തമാശക്ക്…..,അവളുടെ favorite actor കാളിദാസ് ജയറാമിന്, എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് fbil പോസ്റ്റ് ഇട്…എന്നിട്ട് എല്ലാരോടും share ചെയ്യാൻ പറയ്,അങ്ങനെ എല്ലാരും share ചെയുന്നു…. post viral ആവുന്നു….., കാളി ഇത് കാണുന്നു…. എന്നെ call ചെയുന്നു….., ഞങ്ങൾ സെൽഫി എടുക്കുന്നു….😇 അവളുടെ ഓരോ വട്ട് ആഗ്രഹങ്ങൾ, അന്ന് ഞാനാ love letter facebookil post ചെയ്തു. ആരും share ചെയ്തില്ല. കുറെ നേരം ആയിട്ടും ആരും share ചെയ്യുന്നില്ലന്ന് മനസിലായപ്പോ post മൂഞ്ചിയല്ലെന്ന് പറഞ്ഞു അവൾ കുറെ ചിരിച്ചു….
ഇന്നിപ്പോ നവമാധ്യമങ്ങൾ മുഴുവൻ അവളെ പറ്റി എഴുതുവാ…അവളുടെ നുണക്കുഴി ചിരി പോസ്റ്റ് ചെയ്യുവാ…. അവൾ ആഗ്രഹിച്ച പോലെ Viral ആയി 😔💔
കഴിഞ്ഞ 6 വർഷം ആയ് കൂടെ പഠിക്കുന്നവളാ അവളെ ഞങ്ങൾക്ക് അറിയാം. അവൾ ആത്മഹത്യ ചെയ്യില്ല ഇനിയിപ്പോ ചെയ്തിട്ടുണ്ടേൽ തന്നെ അത്രമാത്രം നരകയാതന അനുഭവിച്ചിട്ടുണ്ടാവും. ഇതിനു പിന്നിൽ ഉള്ളവരെല്ലാം നിയമത്തിനു മുന്നിൽ വരണം ശിക്ഷിക്കപെടണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News