ജമ്മു കശ്മീരിലെ സര്‍വകക്ഷി യോഗം നാളെ; സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെടുമെന്ന് മുഹമ്മദ് യൂസഫ് തരിഗാമി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജമ്മു കശ്മീരിലെ സര്‍വകക്ഷി യോഗം നാളെ. യോഗത്തില്‍ കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കും. നേരത്തെ നടന്ന ഗുപ്കര്‍ സഖ്യത്തിന്റെ യോഗത്തില്‍ പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനമായിരുന്നു.

സഖ്യത്തെ പ്രതിനിധാനം ചെയ്ത് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഡോ. ഫറൂഖ് അബ്ദുള്ള, പി ഡി പി അധ്യക്ഷ മെഹ്ബൂബ മുഫ്തി, സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി എന്നിവര്‍ പങ്കെടുക്കും. 370-ാം അനുഛേദം റദ്ദാക്കിയ ശേഷം ഇത് ആദ്യമായാണ് ജമ്മു കശ്മീരിലെ പാര്‍ട്ടികളും കേന്ദ്രവും തമ്മിലുള്ള കൂടിക്കാഴ്ച.

ശ്രീനഗറില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഗുപ്കാര്‍ സഖ്യം പാര്‍ട്ടികള്‍ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രത്തിന് മുമ്പാകെ ഉന്നയിക്കാനും തീരുമാനമെടുത്തിരുന്നു. സംസ്ഥാന പദവി പുനഃസ്ഥാപിക്കാനും രാഷ്ട്രീയ തടവുകാരെ വിട്ടയക്കാനും യോഗത്തില്‍ ആവശ്യപ്പെടുമെന്ന് മുഹമ്മദ് യൂസഫ് തരിഗാമി വ്യക്തമാക്കി.

ജമ്മു കശ്മീരില്‍ നടന്നതിന്റെ നേര്‍പ്പതിപ്പാണ് ലക്ഷദ്വീപില്‍ സംഭവിക്കുന്നതെന്നും കേരളം ജമ്മു കശ്മീരിനും ലക്ഷദ്വീപിനും വേണ്ടി ശബ്ദം ഉയര്‍ത്തി രാജ്യത്തിന് മുഴുവന്‍ മാതൃകയായെന്നും തരിഗാമി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News