ഒരു പെണ്ണിന് ഏറ്റവും ആദ്യം വേണ്ടത് വിദ്യാഭ്യാസം അത് കഴിഞ്ഞ സാമ്പത്തിക ഭഭ്രത. അതു കഴിഞ്ഞിട്ടേ കല്യാണത്തിന് സ്കോപ്പുള്ളൂ:മഞ്ജു വാര്യരുടെ ഡയലോഗ് 

ഒരു പെണ്ണിന് ഏറ്റവും ആദ്യം വേണ്ടത് വിദ്യാഭ്യാസം അത് കഴിഞ്ഞ സാമ്പത്തിക ഭഭ്രത. അതു കഴിഞ്ഞിട്ടേ കല്യാണത്തിന് സ്കോപ്പുള്ളൂ:മഞ്ജു വാര്യരുടെ ഡയലോഗ്

കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി വിസ്മയയ്ക്ക് വേണ്ടിയും ഒപ്പം സാമൂഹിക കാഴ്ചപ്പാട് മാറണം എന്ന ആവശ്യവുമായി നിരവധിപേർ രംഗത്ത് വന്നിട്ടുണ്ട് .ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി മഞ്ജു വാര്യരുടെ പോസ്റ്റാണ്. മഞ്ജുവിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ചതുർമുഖത്തിലെ രംഗം പങ്കുവെച്ച് കൊണ്ടാണ് മഞ്ജു തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.

” ഒരു പെണ്ണിന് ഏറ്റവും ആദ്യം വേണ്ടത് വിദ്യാഭ്യാസം അത് കഴിഞ്ഞ സാമ്പത്തിക ഭഭ്രത. അതു കഴിഞ്ഞിട്ടേ കല്യാണത്തിന് സ്കോപ്പുള്ളൂ… എന്നാണ് തേജ്വനിനി സിനിമയിൽ അമ്മയേട് പറയുന്നത്. ഇങ്ങനെ തുറന്ന് പറയാൻ മകളും ജീവിത്തിന്റെ ഓരേയൊരു ലക്ഷ്യം കല്യണമല്ലെന്ന് മനസ്സിലാക്കാൻ വീട്ടുകാരും തയ്യാറായാൽ ഉത്തരയെ പോലെ വിസ്മയയെ പോല ഒരു വേദനയുണ്ടാകില്ലെന്നും മഞ്ജു വീഡിയോയ്ക്കൊപ്പം കുറിച്ചു, മഞ്ജുവിന്റെ പോസ്റ്റ് സോഷ്യൽ വൈറലായിട്ടുണ്ട്. കൂടാതെ മഞ്ജു പങ്കുവെച്ച് ചതുർമുഖത്തിലെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News