വാട്സാപ് സ്വകാര്യതാനയം; അന്വേഷണത്തിന് സ്റ്റേ ഇല്ല

വാട്സാപ്പിന്റെ പുതിയ സ്വകാര്യതാനയത്തിന് എതിരായ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സി സി ഐ)യുടെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. സി സി ഐ അന്വേഷണത്തില്‍ ഇടപെടില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് എതിരെ വാട്‌സാപ്പും മാതൃകമ്പനിയായ ഫെയ്സ്ബുക്കും നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.

അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യാവലിക്ക് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ നാലിന് സി സി ഐ വാട്‌സാപ്പിന് നോട്ടീസ് നല്‍കി. ഈ നോട്ടീസിന്റെ കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് വാട്‌സാപ് കോടതിയെ സമീപിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവിന് എതിരെ വാട്‌സാപ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News