രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; ബിജെ പി വാക്‌സിൻ പൂഴ്ത്തി വച്ചുവെന്ന് ആരോപണം ശക്തം

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസത്തേ കണക്കുകൾ പ്രകാരം തമിഴ് നാട്ടിൽ 6596 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 166 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു. മഹാരാഷ്ട്രയിൽ 10,066 പേർക്ക് കൊവിഡ് സ്ഥിരകരിച്ചു. 163 മരണങ്ങളും മഹാരാഷ്ട്രയിൽ റിപ്പോർട്ട്‌ ചെയ്തു.ദില്ലിയിൽ 111 കേസുകൾ കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തു . ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.15% മായി കുറഞ്ഞു.

തിങ്കളാഴ്ച രാജ്യത്ത് 80ലക്ഷത്തോളം വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തതോടെ ലോകത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന വാക്‌സിനേഷൻ ഡ്രൈവ് റെക്കോർഡ് ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ വാക്സിനേഷനിൽ റെക്കോർഡ് സ്ഥാപിക്കുന്നതിനായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അതിന് മുമ്പുള്ള ദിവസങ്ങളിൽ വാക്സിനേഷൻ നടത്താതെ പൂഴ്ത്തിവെച്ചെന്ന ആരോപണം ശക്തമാകുകയാണ് .

തിങ്കളാഴ്ച ഏറ്റവും കൂടുതൽ വാക്സിനേഷൻ നടത്തിയ 10 സംസ്ഥാനങ്ങളിൽ ഏഴും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. ഇതിൽതിങ്കളാഴ്ച ഏറ്റവും കൂടുതൽ വാക്സിനേഷൻ നടത്തിയ മധ്യപ്രദേശിൽ ഞായറാഴ്ച 692 പേർക്ക് മാത്രമാണ് വാക്സിൻ നൽകിയത്.

എന്നാൽ തിങ്കളാഴ്ച 16.93 ലക്ഷം പേർക്ക് വാക്സിൻ നൽകി. ചൊവ്വാഴ്ച ആയപ്പോൾ 4832 പേർക്ക് മാത്രമാണ് കുത്തിവെപ്പ് നടത്തിയത്.സമാനമായി ഹരിയനയിൽ ഞായറാഴ്ച 37000ത്തോളം വാക്‌സിൻ വിതരണം ചെയ്തപ്പോൾ തിങ്കളാഴ്ച്ച 5 ലക്ഷത്തോളം വാക്‌സിൻ ഡോസ് ആണ് വിതരണം ചെയ്തത് ചൊവ്വാഴ്ച ഇത് 75000 മായി ചുരുങ്ങി.

കേന്ദ്ര സർക്കാരിന്റെ പ്രതിച്ഛായ നന്നാക്കാനുള്ള നാടകമായിരുന്നു തിങ്കളാഴ്ച നടന്ന വാക്‌സിനേഷൻ എന്ന് പ്രതിപക്ഷം ആരോപിച്ചു. വാക്‌സിൻ പൂഴ്ത്തിവെച്ചു കൊണ്ട് രാജ്യത്തെ ജനങ്ങളെ കേന്ദ്രം കബളിപ്പിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News