ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

രാജ്യദ്രോഹ കേസില്‍ യുവ സംവിധായിക ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ഐഷയെ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കവരത്തി പോലീസ് സ്റ്റേഷനിലെത്തിച്ചാണ് ഇന്നലെ ചോദ്യം ചെയ്തത്.

ഐഷയെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുമെന്നാണ് കരുതിയതെങ്കിലും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല. നേരത്തെ ഹൈക്കോടതി ഇവര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്ത് വിട്ടയച്ച ഐഷ സുല്‍ത്താനയോട് മൂന്ന് ദിവസം കൂടി ദ്വീപില്‍ തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ബയോവെപ്പണാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ ഐഷ പറഞ്ഞതാണ് കേസിനാസ്പദമായ സംഭവം. ബി ജെ പി ലക്ഷദ്വീപ് ഘടകം നല്‍കിയ പരാതിയിലാണ് ഐഷയ്ക്ക് എതിരെ കേസെടുത്തത്.

ഇന്ന് രാവിലെ 9.45ന് കവരത്തി പോലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നാവശ്യപ്പെട്ടാണ്  ഇന്നലെ ഐഷയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.ഇന്നലെ എട്ടു മണിക്കൂര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണിത്. ബന്ധുക്കള്‍ ആശുപത്രിയിലായതിനാല്‍ കൊച്ചിയിലേക്ക് മടങ്ങണമെന്ന് ഐഷ പൊലീസിനോട് ആവശ്യപ്പെട്ടു. ലക്ഷദ്വീപില്‍ തുടരണോയെന്നുള്ള കാര്യത്തില്‍ ഇന്ന് തീരുമാനമറിയിക്കുമെന്നാണ് ഇന്നലെ പൊലീസ് പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News