നാടിൻ്റെ കരുതലിന് യുവത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഡിവൈഎഫ്ഐ 10 ലക്ഷം കൈമാറി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഡി വൈ എഫ് ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി 10 ലക്ഷം രൂപ കൈമാറി.ഫിനോയിൽ ചലഞ്ചിലൂടെയാണ്
10 ലക്ഷം രൂപ സമാഹരണം നടത്തിയത്.

29000 ലിറ്റർ ഫിനോയിൽ 210 യൂണിറ്റുകളിലൂടെ പ്രവർത്തകർ വീടുകളിൽ വിൽപന നടത്തിയാണ് തുക കണ്ടെത്തിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തുക ഏറ്റുവാങ്ങി. കടന്നപ്പള്ളി രാമചന്ദ്രൽ എം എൽ എ,ഡിവൈഎഫ്ഐ സംസ്ഥാന എക്സിക്യൂട്ടീവ് ഷാജർ, നാദാപുരം ബ്ലോക്ക് സെക്രട്ടറി ടി അഭിഷ്, അഡ്വ.
പി രാഹുൽ രാജ്, എ കെ ബിജിത്ത് സാഗിൻ ടിൻ്റു, ടി ശ്രിമേഷ്, എൻ കെ മിഥുൻ എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News