അങ്ങനെ റോളുണ്ടാക്കി അവള്‍ക്കുവേണ്ടി സിനിമയൊന്നും എടുക്കില്ല:കീർത്തിയോട് സുരേഷ്‌കുമാർ

‘അങ്ങനെ റോളുണ്ടാക്കി അവള്‍ക്കുവേണ്ടി ഒരു സിനിമയൊന്നും എടുക്കില്ല. എന്നാല്‍ അവള്‍ക്ക് പറ്റിയ കഥാപാത്രമാണെന്ന് തോന്നിയാല്‍ ചിലപ്പോള്‍ വിളിക്കും,’നിർമാതാവ് സുരേഷ്‌കുമാർ; നടിയായ മകൾ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

കുറഞ്ഞകാലം കൊണ്ട് തന്നെ ചലച്ചിത്രമേഖലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. മേനകയുടെ മകൾ എന്നതിനപ്പുറം കീർത്തി എന്ന നടിയെയാണ് ഏവരും ബഹുമാനിക്കുന്നത് .പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെയാണ് കീർത്തി നായികയായെത്തിയത്.

കീർത്തി കുടുംബ സമേതം പങ്കെടുത്ത കൈരളിടിവിയുടെ ജെ ബി ജംഗ്‌ഷനിൽ അച്ഛന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് കീര്‍ത്തി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

‘ഞാന്‍ അങ്ങനെ റിസ്‌ക് എടുക്കാനൊന്നും അച്ഛനോട് പറയത്തില്ല. അച്ഛന്‍ സിനിമയെടുക്കുവാണെങ്കില്‍ എനിക്ക് അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട്. അല്ലാതെ എനിക്കായിട്ട് ഒരു സിനിമ എടുക്കുകയൊന്നും വേണ്ട,’
ചോദ്യത്തിന് അച്ഛന് പറയാനുണ്ടായിരുന്നു മറുപടിയും ഏറെ ശ്രദ്ധേയമാണ്

‘അങ്ങനെ റോളുണ്ടാക്കി അവള്‍ക്കുവേണ്ടി ഒരു സിനിമയൊന്നും എടുക്കില്ല. എന്നാല്‍ അവള്‍ക്ക് പറ്റിയ കഥാപാത്രമാണെന്ന് തോന്നിയാല്‍ ചിലപ്പോള്‍ വിളിക്കും,’
നിർമാതാവ് സുരേഷ്കുമാറിന്റെയും നടി മേനകളുടെയും മകളാണ് കീർത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News