നവി മുംബൈയിൽ വിമാനത്താവളത്തിന്റെ പേരിനെ ചൊല്ലിയുള്ള പ്രക്ഷോഭ സമരം ജനജീവിതം താറുമാറാക്കി

വിമാനത്താവളത്തിന്റെ പേരിനെ ചൊല്ലി വീണ്ടും പ്രക്ഷോഭ സമരത്തിൽ പതിനായിരങ്ങൾ അണി നിരന്നതോടെ സാറ്റലൈറ്റ് നഗരത്തിലെ ഗതാഗതം താറുമാറായി. ഇതോടെ നിരവധി വാഹന യാത്രക്കാരാണ് ദുരിതത്തിലായത്. ഓഫീസുകളിൽ എത്തി ചേരാനാകാതെ ആയിരങ്ങൾ വഴിയിൽ കുടുങ്ങി.

ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ പേര് നൽകാനുള്ള നിർദേശത്തിന് മഹാരാഷ്ട്ര സർക്കാർ അംഗീകാരം നൽകിയതിൽ പ്രതിഷേധിച്ചാണ് ബി ജെ പി അടക്കമുള്ള പാർട്ടികളുടെ പിന്തുണയോടെ ഇന്ന് നടന്ന പ്രക്ഷോഭ സമരം.

മഹാരാഷ്ട്രയിലെ നവി മുംബൈയിൽ നിർമ്മാണം കാത്തിരിക്കുന്ന വിമാനത്താവളത്തിന്റെ പേരിനെ ചൊല്ലിയുള്ള പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് പോയ വാരം ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ പേര് നൽകാനുള്ള നിർദേശത്തിന് മഹാരാഷ്ട്ര സർക്കാർ അംഗീകാരം നൽകിയത്. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് നടക്കുന്ന പ്രക്ഷോഭ സമരം . ഇതിനെനിടെ വിമാനത്താവളത്തിന് ഛത്രപതി ശിവാജിയുടെ പേര് നൽകണമെന്ന് നിർദ്ദേശവുമായി രാജ് താക്കറെയും രംഗത്തെത്തിയിരുന്നു

കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധ മാർച്ചിന് പോലീസ് അനുമതി നൽകിയിട്ടില്ലെങ്കിലും മാർച്ചിൽ ഒരു ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുമെന്നും മാർച്ച് സമാധാനപരമായിരിക്കുമെന്നുമാണ് സംഘാടകർ അവകാശപ്പെട്ടത് .

പ്രതിഷേധ മാർച്ച് നടക്കുന്ന സാഹചര്യത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഹൈവേയിൽ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചിരുന്നുവെങ്കിലും നിരവധി വാഹന യാത്രക്കാരാണ് ദുരിതത്തിലായത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News