പാലക്കാട് യുവതി പൊള്ളലേറ്റ് മരിച്ച സംഭവം: ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍; വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ്

പാലക്കാട് കിഴക്കഞ്ചേരിയില്‍ ഭര്‍തൃ വീട്ടില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കാരാപ്പാടം സ്വദേശി ശ്രീജിത്തിന്റെ ഭാര്യ ഭര്‍തൃവീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിലാണ് യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി രംഗത്ത് വന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാരാപ്പാടത്തെ ഭര്‍തൃവീട്ടില്‍ ശ്രുതി പൊള്ളലേറ്റത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണപ്പെട്ടു. മണ്ണെണ്ണയൊഴിച്ച് ശ്രുതി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് ഭര്‍ത്താവ് ശ്രീജിത്ത് പറഞ്ഞത്. ശ്രീജിത്തിനും പൊള്ളലേറ്റിരുന്നു. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ശ്രീജിത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ കലഹമുണ്ടാവാറുണ്ട്. മകളെ കൊലപ്പെടുത്തിയതാണോയെന്ന് സംശയമുണ്ടെന്ന് ശ്രുതിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. ശ്രുതിയുടെ മക്കള്‍ അമ്മ ആത്മഹത്യ ചെയ്തതാണെന്ന മൊഴിയാണ് നല്‍കിയതെന്ന് പോലീസ് പറയുന്നു. ശ്രുതി ഡോക്ടര്‍ക്ക് നല്‍കിയ മരണമൊഴിയിലും സ്വയം തീ കൊളുത്തിയതാണെന്നാണ് മൊഴി നല്‍കിയത്. യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയ സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വടക്കാഞ്ചേരി പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel