ആയിഷ വെഡ്‌സ് ഷമീര്‍ ജൂലായ് 9-ന് ഒടിടി റിലീസ്

നാട്ടിന്‍പുറത്തിന്റെ നന്മയുള്ള കൂലിപ്പണിക്കാരനായ ഷമീറെന്ന യുവാവിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന രണ്ട് പെണ്‍കുട്ടികള്‍ അയാളുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന സംഭവവികാസങ്ങളുടെ കഥയാണ് ‘ ആയിഷ വെഡ്‌സ് ഷമീര്‍’ എന്ന ചിത്രം പറയുന്നത്.
വാമ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സാക്കിര്‍ അലി നിര്‍മ്മിച്ച് സിക്കന്ദര്‍ ദുല്‍ക്കര്‍നൈന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ ആയിശ വെഡ്‌സ് ഷമീര്‍’ ജൂലായ് 9ന് ഒടിടി റിലീസിന്. ഹൈ ഹോപ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഫസ്റ്റ്‌ഷോസ് , സീനിയ, ലൈംലൈറ്റ്, റൂട്ട്‌സ്, കൂടെ , എബിസി ടാക്കീസ്, മൂവിവുഡ്, തിയേറ്റര്‍പ്ലേ തുടങ്ങിയ ഒടിടി പ്‌ളാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്.

നാട്ടിന്‍പുറത്തിന്റെ നന്മയുള്ള കൂലിപ്പണിക്കാരനായ ഷമീറെന്ന യുവാവിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന രണ്ട് പെണ്‍കുട്ടികള്‍ അയാളുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന സംഭവവികാസങ്ങളുടെ കഥയാണ് ‘ ആയിഷ വെഡ്‌സ് ഷമീര്‍’ എന്ന ചിത്രം പറയുന്നത്. വളരെ യാദൃശ്ചികമായാണ് ഷമീര്‍ ,ഷഹലയെ കണ്ടുമുട്ടുന്നതും അടുക്കുന്നതും. ഷമീറിന്റെ പ്രണയം ആത്മാര്‍ത്ഥമായിട്ടായിരുന്നങ്കില്‍ ഷഹലയ്ക്ക് അതൊരു നേരമ്പോക്കായിരുന്നു. താമസിയാതെ തന്നെ ഷഹല , സമ്പന്നനായ ഒരാളെ വിവാഹം കഴിച്ച് പോയതോടെ ഷമീര്‍ ആകെ തളര്‍ന്നുപോയി. ആ അവസ്ഥയിലാണ് സ്വന്തം പെങ്ങള്‍ വഴി ആയിശയുടെ ആലോചന ഷമീറിലെത്തുന്നത്. മനസ്സില്ലാമനസ്സോടെയാണങ്കിലും ഷമീര്‍ ആയിശയെ വിവാഹം കഴിക്കുന്നു. തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന ഉദ്വേഗങ്ങളായ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകക്കാഴ്ചകളെ മറ്റൊരു തലത്തിലെത്തിക്കുന്നു.

മന്‍സൂര്‍ മുഹമ്മദ്, സൗമ്യ മല്ലയ്യ , ശിവജി ഗുരുവായൂര്‍ , വിനോദ് കെടാമംഗലം എന്നിവരോടൊപ്പം ചിത്രത്തിന്റെ നിര്‍മ്മാതാവ് സാക്കിര്‍ അലി ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നു. ബാനര്‍ – വാമ എന്റര്‍ടെയ്ന്‍മെന്റ്‌സ്, നിര്‍മ്മാണം -സാക്കിര്‍ അലി, രചന, സംവിധാനം – സിക്കന്ദര്‍ ദുല്‍ക്കര്‍നൈന്‍, ഛായാഗ്രഹണം – ലിപിന്‍ നാരായണന്‍ , എഡിറ്റിംഗ് – ഹബീബി , ഗാനരചന , സംഗീതം – ജയനീഷ് ഒമാനൂര്‍ , നിഷാദ്ഷാ, റൂബിനാദ്, ആലാപനം – ജി വേണുഗോപാല്‍, സുജാത , നജീം അര്‍ഷാദ്, സിയാ ഉള്‍ ഹഖ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷംസുദ്ദീന്‍ പാപ്പിനിശ്ശേരി, ചമയം – ജയരാജ്, സഹസംവിധാനം – ഷാല്‍വിന്‍ സോമസുന്ദരന്‍, പശ്ചാത്തലസംഗീതം – റൂബിനാദ്, സലാം വീരോളി , ഒടിടി ഡിസ്ട്രിബ്യൂഷന്‍-ഹൈഹോപ്‌സ് ഫിലിം ഫാക്ടറി ,പി ആര്‍ ഓ -അജയ് തുണ്ടത്തില്‍ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News