മുട്ടിൽ മരം മുറി: സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

മുട്ടിൽ മരം മുറിക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി.സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന സർക്കാർ നിലപാട് അംഗീകരിച്ചാണ് വിധി.

പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കുന്നതായും അന്വേഷണം പുരോഗമിക്കുകയാണെന്നും വാദത്തിനിടെ സർക്കാർ കോടതിയെ അറിയിച്ചിരുന്നു. നൂറ്റി പത്ത് കേസുകൾ രജിസ്റ്റർ ചെയ്തതായും കേസിൽ ഹാജരായ അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കിയിരുന്നു.

മരംമുറിയ്ക്ക് ഇടയാക്കിയ സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണ് എന്നായിരുന്നു ഹർജിക്കാരുടെ വാദം. ഉത്തരവിന് പിന്നിൽ രാഷ്ട്രീയ സ്വാധീനവും അധികാര ദുർവിനിയോഗവും ഉണ്ടെന്നും ഹർജിക്കാർ ആരോപിച്ചു.

എന്നാൽ നിലവിൽ നടക്കുന്ന അന്വേഷണം ഫലപ്രദമാണെന്നും സി ബി ഐ ക്ക് ഇടപെടാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി. സർക്കാരിന്‍റെ ഈ വാദം അംഗീകരിച്ചാണ് ഹൈക്കോടതി സി ബി ഐ അന്വേഷണ ആവശ്യം തള്ളിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News