മാവേലിക്കരയിൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ശേഷം യുവാവ് തൂങ്ങി മരിച്ചു

ആലപ്പുഴ മാവേലിക്കരയിൽ മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ശേഷം യുവാവ് തൂങ്ങി മരിച്ചു.മാവേലിക്കര സ്വദേശി ശ്യാം (36) എന്നു വിളിക്കുന്ന ഗണപതിയാണ് മരിച്ചത്.

ഭാര്യയുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർക്കാൻ പോലിസ് സ്റ്റേഷനിൽ എത്തിയതായിരുന്നു.എന്നാൽ ഇത് ഒത്തുതീർപ്പാവാത്തതിനാൽ നഗരത്തിലുള്ള ബിഎസ്എൻഎൽ ഓഫീസിലെ മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.

യുവാവ് മൊബൈൽ ടവറിൽ കയറുന്നത് കണ്ട നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും ഉടൻ സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു എങ്കിലും വഴങ്ങിയില്ല. ബന്ധുക്കളെയും നാട്ടുകാരെയും സാക്ഷിനിർത്തിയായിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്.

ശേഷം പൊലീസും ഫയർ ഫോഴ്സും ചേർന്ന് മൃതദേഹം താഴെയിറക്കി മാവേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ചെയ്ത യുവാവ് മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് ലഭ്യമായ വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here