ഒരു സങ്കീര്‍ത്തനം പോലെ: അന്നയേയും ദസ്തയേവ്സ്‌കിയേയും വെള്ളിത്തിരയിലേയ്ക്ക് ഡോക്യൂഫിക്ഷന്‍ പങ്കുവച്ച് മമ്മൂട്ടി

പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി സക്കറിയ തിരക്കഥ എഴുതി ഷൈനി ബെഞ്ചമിന്‍ സംവിധാനം ചെയ്ത ഡോക്യൂഫിക്ഷന്‍ ആണ് ‘ഇന്‍ റിട്ടണ്‍ ജെസ്റ്റ് എ ബുക്ക്’ എന്ന ഡോക്യുഫിഷന്‍ പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മമ്മൂട്ടി അദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഡോക്യുഫിഷന്റെ വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി സക്കറിയ തിരക്കഥ എഴുതി ഷൈനി ബെഞ്ചമിന്‍ സംവിധാനം ചെയ്ത ഡോക്യൂഫിക്ഷന്‍ ആണ് . ഇന്‍ റിട്ടണ്‍ ജെസ്റ്റ് എ ബുക്ക് കേരളത്തിലും റഷ്യയിലുമായി ചിത്രീകരിച്ച ഈ ചിത്രം നിങ്ങള്‍ക്കായി സന്തോഷത്തോടെ അവതരിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി ചിത്രത്തിന്റെ പോസ്റ്ററും ലിങ്കും ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

പെരുമ്പടവം ശ്രീധരന്റെ ഒരു നോവലാണ് ഒരു സങ്കീര്‍ത്തനം പോലെ. വിശ്വപ്രശസ്ത റഷ്യന്‍ സാഹിത്യകാരനായിരുന്ന ഫിയോദര്‍ ദസ്തയേവ്സ്‌കിയുടെ ജീവിതത്തിലെ ഒരു ഘട്ടമാണ് പെരുമ്പടവം ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്

ചൂതാട്ടക്കാരന്‍ എന്ന നോവലിന്റെ രചനയില്‍ ഏര്‍പ്പെട്ടിരുന്ന ദസ്തയേവ്സ്‌കിയുടെ അരികില്‍ അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാള്‍ വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്സ്‌കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവില്‍ ഇരുവരും ജീവിത പങ്കാളികളാകുന്നതും അതിനിടയിലുള്ള അന്തര്‍മുഖനായ ദസ്തയേവ്സ്‌കിയുടെ ആത്മസംഘര്‍ഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായി പല എഴുത്തുകാരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്സ്‌കിയെ ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയൊപ്പുള്ള ആള്‍ ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News