യുവതിയോട് കയര്‍ത്ത സംഭവം: ഖേദം രേഖപ്പെടുത്തി എം സി ജോസഫൈന്‍

ചാനല്‍ ചര്‍ച്ചക്കിടയില്‍ നടത്തിയ പരാമര്‍ശത്തില്‍ ഖേദം രേപ്പെടുത്തി ജോസഫൈന്‍. ഒരമ്മയുടെ സ്വാതന്ത്രത്തോടെയാണ് ആ കുട്ടിയോട് വിവരങ്ങള്‍ തിരക്കിയതെന്നും കൈരളി ന്യൂസിനോട് ജോസഫൈന്‍ പറഞ്ഞു.

അവരോട് ദേഷ്യപ്പെട്ട് സംസാരിച്ചതല്ലെന്നും സ്റ്റുഡിയോയില്‍ ശബ്ദം കുറവായതിനാല്‍ തനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ജോസഫൈന്‍ പറഞ്ഞു. കുറേക്കാലമായി തന്നെയും വനിതാ കമ്മീഷനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.

പിന്നീട് ആ വീഡിയോ കണ്ടപ്പോള്‍ പറഞ്ഞത് കടുത്തു പോയെന്നു തോന്നിയതിനാല്‍ ഖേദം രേഖപ്പെടുത്തുന്നുവെന്നും എം സി ജോസഫൈന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News