ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായി പ്രഖ്യാപിച്ചു

ചിറയിന്‍കീഴ് ഗ്രാമ പഞ്ചായത്തിനെ സമ്പൂര്‍ണ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായി പ്രഖ്യാപിക്കുന്ന പരിപാടി പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വി ശശി എം എല്‍ എ അധ്യക്ഷന്‍ ആയിരുന്നു.

വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ സ്വത്താണെന്ന് മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. കൊവിഡ് കാലത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നടക്കാത്ത വിധം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്ത് കേരളം പുതിയ വഴി തെളിക്കുകയാണ്. എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാര്‍. പൊതുസമൂഹത്തിന്റെ പിന്തുണ ഈ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ 13 പൊതുവിദ്യാലയങ്ങളും 3 എം ജി എല്‍ സികളും ആണുള്ളത്. ഇവിടങ്ങളില്‍ 3949 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. പഞ്ചായത്തിലെ മുഴുവന്‍ കുട്ടികളേയും ഓണ്‍ലൈന്‍ പഠന സൗകര്യത്തിലേക്ക് എത്തിക്കാന്‍ പഞ്ചായത്ത് ഭരണസമിതി
നേതൃത്വം നല്‍കുകയാണ്. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത 102 കുട്ടികളേയാണ് ആറ്റിങ്ങല്‍ ബി ആര്‍ സി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. അവര്‍ക്കെല്ലാം പഠനസൗകര്യം എത്തിക്കാന്‍ ഗ്രാമ പഞ്ചായത്തിനായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel